വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒഴിവാക്കി എ​ജി​ക്ക് രേ​ണു രാ​ജി​ന്‍റെ റി​പ്പോ​ർ​ട്ട്; അ​ന​ധി​കൃ​ത നി​ർ​മാ​ണം എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് പു​ഴ​യോ​ര​ത്തു ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ചാ​ണ് എ​ജി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ന്ന​ത് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും നി​ർ​മ്മാ​ണം നി​ർ​ത്തി വ​ച്ചി​ല്ല, ഒ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ചെ​യ്തു. അ​തി​നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം എം​എ​ൽ​എ​യു​ടെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ല.

പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന നി​ർ​മാ​ണം അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ബ് ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കെ​ഡി​എ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യൂ​ബ് ഖാ​ൻ പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്.

ഇ​ത് അ​വ​ഗ​ണി​ച്ചു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ർ​മാ​ണം തു​ട​രു​ക​യാ​യി​രു​ന്നു. നോ​ട്ടീ​സ് ന​ൽ​കാ​നെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള​ട​ക്കം ത​ട​യു​ക​യും ന​ട​പ​ടി സ്വീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു.

സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​വ​ളെ​ന്ന് ആ​ക്ഷേ​പി​ച്ച എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ, റ​വ​ന്യു ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നി​ടെ, എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി പ​റ​യു​ന്നു​ണ്ടെ​ന്നും സ​ത്യാ​വ​സ്ഥ ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖേ​ന സ്പീ​ക്ക​റെ അ​റി​യി​ക്കു​മെ​ന്നും രേ​ണു രാ​ജ് അ​റി​യി​ച്ചു.

Related posts