ഇതാണ് കോൺഗ്രസ്..! മ​ണ്ഡ​ലം ക​മ്മിറ്റി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് ഭൂ​മാ​ഫി​യ​യി​ൽ നി​ന്ന് പണം വാങ്ങിയത് വിവാദമാകുന്നു; നേതാവ് കെട്ടിടനിർമാണത്തിന് വേണ്ട തുകയേക്കാൾ കൂടുതൽ പണം വാങ്ങിയെന്ന് ഒരു വിഭാഗം

TVM-CONGRESSആ​ല​പ്പു​ഴ: മ​ണ്ഡ​ലം ക​മ്മിറ്റി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് ഭൂ​മാ​ഫി​യ​യി​ൽ നി​ന്ന് പ​ണം വേ​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.    ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തു​ന്ന വ്യ​ക്തി​യി​ൽ നി​ന്നും പ​ണം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​യി ഒ​രു ല​ക്ഷം രൂ​പ ഭൂ​മി നി​ക​ത്തു​ന്ന വ്യ​ക്തി​യി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൈ​പ്പ​റ്റു​ക​യും കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ നേ​ര​ത്തെ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി ല​ഭി​ച്ച തു​ക​യി​ൽ  കൂ​ടു​ത​ൽ നേ​താ​വ് വാ​ങ്ങി​യെ​ന്നും ഇ​നി​യും പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്ന​തോ​ടെ സം​ഭ​വം വി​വാ​ദ​ത്തി​ലാ​യി. ഇ​തി​നി​ട​യി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം നി​ക​ത്തു​ന്ന​തി​നു സ്റ്റോ​പ്പ് മെ​മ്മോ​യും ന​ൽ​കി. ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് സ​ന്പാ​ദി​ച്ച് സ്ഥ​ലം ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ത​ൽ​സ്ഥി​തി തു​ട​രാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത​തോ​ടെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലും സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി ഓ​ഫീ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി ചേ​രു​ക​യും ഭൂ​മാ​ഫി​യ​യി​ൽ നി​ന്നും പ​ണം സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും വാ​ങ്ങി​യ പ​ണം സ്വീ​ക​രി​ച്ച​യാ​ൾ ത​ന്നെ തി​രി​കെ ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​ത്. പ​ണം സ്വീ​ക​രി​ച്ച​തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ക​മ്മ​റ്റി​യി​ലു​ണ്ടാ​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ഡി​സി​സി സെ​ക്ര​ട്ട​റി​യ​ട​ക്കം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് പ​ണം സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts