പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം കീ​റി​യ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്ക് 99 രൂ​പ പി​ഴ; തുക അടച്ചില്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കണം

അ​ഹ​മ്മ​ദാ​ബാ​ദ്:  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചിത്രം കീ​റി​യ​തി​ന് ഗു​ജ​റാ​ത്തിലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​ക്ക് 99 രൂ​പ പി​ഴ. 2017ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഗു​ജ​റാ​ത്തി​ലെ ന​വ​സാ​രി​യി​ലെ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​ത്.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേ​മ്പ​റി​ൽ ക​യ​റു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം കീ​റു​ക​യും ചെ​യ്തു​വെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ അ​ന​ന്ത് പ​ട്ടേ​ലി​നെ​തി​രെ​യു​ണ്ടാ​യി​രു​ന്ന പ​രാ​തി.

വ​ൻ​സ്‌​ഡ (പ​ട്ടി​ക​ജാ​തി) നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം‌​എ​ൽ‌​എ​യാ​യ അ​ന​ന്ത് പ​ട്ടേ​ൽ, ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 447 പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് വി.​എ. ധാ​ദ​ൽ ക​ണ്ടെ​ത്തി.

പ​ട്ടേ​ലി​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കു​മെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജ​ലാ​ൽ​പു​ർ പോ​ലീ​സാ​ണ് 2017ൽ ​കേ​സെ​ടു​ത്ത​ത്. പി​ഴ തു​ക​യാ​യ 99 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴ് ദി​വ​സ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment