സോഫിയയെന്ന സുന്ദരിക്രിമിനല്‍! ജയിലില്‍ സോഫിയയുടെ അവസ്ഥ ദയനീയം; കാമുകനും തള്ളിപ്പറഞ്ഞു!!

മലയാളികളെ ഏവരെയും നടുക്കിയ സംഭവമായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും.

സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്.

പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.

സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി.

എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്.

18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.

ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന്‍ അരുണ്‍ കമലാസനന്‍ ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു.

സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.

ഭര്‍ത്താവിനെ സോഫിയ കൊന്നതും പിടിച്ചതും ഇങ്ങനെ

ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നു.

ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.

കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല.

ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.

സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.

അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു.

ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞിരുന്നു.

വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

Related posts

Leave a Comment