വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പോലീസുകാരന്‍ പിടിയില്‍…

കാസര്‍ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന്‍ പിടിയില്‍.

തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു.

ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്.

വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്.

സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സഹായം നല്‍കി.

Related posts

Leave a Comment