കു​ഞ്ഞി​മം​ഗ​ല​ത്ത് ഒ​രു​കോ​ടി​യോ​ളം രൂ​പ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​ക്ഷേ​പം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കേ​ണ്ട ഒ​രു​കോ​ടി​യോ​ളം രൂ​പ വ്യാ​ജ​രേ​ഖ ച​മ​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ള്‍ കൈ​ക്ക​ലാ​ക്കി​യെ​ന്ന് പ​രാ​തി.

കു​ഞ്ഞി​മം​ഗ​ല​ത്തെ ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കേ​ണ്ട തു​ക​യാ​ണ് അ​വ​ര​റി​യാ​തെ നേ​താ​ക്ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

കു​ഞ്ഞി​മം​ഗ​ലം ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്തു​ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള സ്ഥ​ലം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​ണ് നേ​താ​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ട​നാ​ട് വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍​നി​ന്നും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,72,707 രൂ​പ വാ​ര്‍​ഡ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി/​പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രാ​യ ര​ണ്ടു​പേ​രു​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ ബാ​ങ്കി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി 27ന് 87,52,045 ​രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

മൂ​ന്നാം വാ​ര്‍​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യും മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബൂ​ത്ത് സെ​ക്ര​ട്ട​റി​യാ​യും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യാ​ണ് ഈ ​പ​ണം കൈ​പ്പ​റ്റി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

മൂ​ന്നാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ ആ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​യാ​കാ​ന്‍ ക​ഴി​യു​ക​യെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല വി​മ​ത ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന​വ​രെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​തെ അ​ക​റ്റി നി​ര്‍​ത്തു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ട്.

ജി​ല്ലാ ബാ​ങ്കി​ല്‍ ഇ​വ​രു​ണ്ടാ​ക്കി​യ അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തി​യ തു​ക പി​ന്നീ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വം ന​ല്‍​കു​ന്ന സൊ​സൈ​റ്റി​യു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും ഈ ​പ​ണം എ​ഫ്ഡി​യാ​യി നി​ക്ഷേ​പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ പ​ലി​ശ​യി​ന​ത്തി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​കെ ല​ഭി​ച്ച 93,24,752 രൂ​പ​യും പ​ലി​ശ​യി​ന​ത്തി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്ന തു​ക​യും ചേ​ര്‍​ത്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വെ​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും 2021 ജ​നു​വ​രി​യി​ല്‍​ത്ത​ന്നെ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ നേ​തൃ​ത്വം ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് നി​യ​മ ന​ടി​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍.

Related posts

Leave a Comment