വം​ശ​നാ​ശം വ​ന്ന ‘പൂ​വാ​ല​ന്‍​മാ​ര്‍’ തി​രി​ച്ചു​വന്നു! ശ​ല്യം ഉ​ണ്ടാ​യാ​ല്‍ വിളിക്കേണ്ട നമ്പര്‍ 112; പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തായി കേ​ര​ള പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്തി​ന് ശേ​ഷം സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്ന​തോ​ടെ പൂ​വാ​ല​ശ​ല്യം വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി പോ​ലീ​സ്.

സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ര​ള പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ബ​സ് സ്‌​റ്റോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗപ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​രു​ന്നു സ്‌​പെ​ഷ​ല്‍ പെ​ട്രോ​ളിം​ഗ്.

ഇ​ത് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ശ​ല്യം ഉ​ണ്ടാ​യാ​ല്‍ 112 എ​ന്ന മ്പ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ടോം​സി​ന്‍റെ പ്ര​ശ​സ്ത​മാ​യ ബോ​ബ​നും മോ​ളി​യും കാ​ര്‍​ട്ടൂ​ണി​ലെ അ​പ്പി ഹി​പ്പി​യു​ടെ ചി​ത്രം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ര​സ​ക​ര​മാ​യ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

’വം​ശ​നാ​ശം വ​ന്നെ​ന്ന് ക​രു​തി​യ​താ​ണ് ’ എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് പോ​സ്റ്റ്. അ​തേ​സ​മ​യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

മു​ന്‍​പ് സ്‌​കൂ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ത് അ​വ​സാ​നി​ച്ചു. പ​രാ​തി​ക​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തും പു​ന​രാ​രം​ഭി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Related posts

Leave a Comment