കട്ടയ്ക്കു കട്ട! ട്രോളുകളിലും സൂപ്പര്‍താരങ്ങള്‍ നെയ്മറും മെസിയും തന്നെ; ഇഷ്ട ടീമിനെ വാഴ്ത്തിയും എതിര്‍ടീമിനെ മലര്‍ത്തിയടിച്ചും മത്സരബുദ്ധിയോടെ മലയാളി ആരാധകര്‍

തൃ​ശൂ​ർ: ക​ളി​ക്ക​ള​ത്തി​ലും ക​ളി​ക്ക​ള​ത്തി​നു പു​റ​ത്തും മാ​ത്ര​മ​ല്ല സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ലെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ട്രോ​ൾ​മ​ഴ​യി​ലും നെ​യ്മ​റും മെ​സി​യും ത​ന്നെ​യാ​ണ് താ​ര​ങ്ങ​ൾ. ഇ​രു​കൂ​ട്ട​രു​ട​യും ആ​രാ​ധ​ക​ർ ക​ട്ട​യ്ക്കു ക​ട്ട എ​ന്ന നി​ല​യി​ലാ​ണ് ട്രോ​ളു​ക​ൾ തൊ​ടു​ത്തു​വി​ടു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യു​ടേ​യും ബ്ര​സീ​ലി​ന്‍റെ​യും പേ​രി​ലും ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ്.

ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യി​ക്കു​ന്ന നി​ര​വ​ധി ട്രോ​ളു​ക​ൾ ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്നു. നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ ട്രോ​ളു​ക​ൾ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തോ​ടെ സ​ജീ​വ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ക​യ്യ​ടി​ക്ക​ടാ എ​ന്ന സൂ​പ്പ​ർ ഡ​യ​ലോ​ഗും ആ​ട് സി​നി​മ​യി​ലെ സൈ​ജു​ കു​റു​പ്പി​ന്‍റെ ഡ​യ​ലോ​ഗും ആ​ക‌്ഷ​ൻ ഹീ​റോ ബി​ജു​വി​ലെ ഫ്രീ​ക്ക​ൻ​മാ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന ഡ​യ​ലോ​ഗു​മെ​ല്ലാം ട്രോ​ൾമ​ഴ​യി​ലു​ണ്ട്. സ​ഖാ​വ് മെ​സി, മി​ശി​ഹ മെ​സി എ​ന്നി​വ​യെ ക​ളി​യാ​ക്കു​ന്ന ട്രോ​ളു​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി ടീ​മു​ണ്ടാ​ക്കി​യും ട്രോ​ൾ ആ​ഘോ​ഷി​ച്ച​വരെ കാ​ണാം. നാ​ടോ​ടി​ക്കാ​റ്റി​ലെ മോ​ഹ​ൻ​ലാ​ൽ – ശ്രീ​നി​വാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ലേ​യും കി​ലു​ക്ക​ത്തി​ലെ ഡോ​ണ്‍​ട് മി​സ് അ​ണ്ട​ർ​സ്റ്റാ​ൻ​ഡ് മി ​എ​ന്ന ലാ​ൽ-​ജ​ഗ​തി സൂ​പ്പ​ർ സീ​നും ഛോട്ടാമും​ബൈ​യി​ൽ സി​ദ്ധി​ഖ് മ​ദ്യ​ക്കുപ്പി താ​ഴെ​യി​ട്ടു പൊ​ട്ടി​ക്കു​ന്ന രം​ഗ​വും വെ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലെ ട്രെ​യി​ൻരം​ഗ​വും ബാ​ഹു​ബ​ലി​യി​ലെ രം​ഗ​ങ്ങ​ളും കി​രീ​ട​ത്തി​ൽ സേ​തു​മാ​ധ​വ​ൻ കീ​രി​ക്കാ​ട​നെ ത​ല്ലി​വീ​ഴ്ത്തു​ന്ന രം​ഗ​വു​മെ​ല്ലാം ട്രോ​ളി​ൽ ര​സ​ക​ര​മാ​യി ടീമുകളെ ചേർത്ത് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ഷ്ട ടീ​മി​നെ വാ​ഴ്ത്തി​യും എ​തി​ർ​ടീ​മി​നെ മ​ല​ർ​ത്തി​യ​ടി​ച്ചും ട്രോ​ളു​ക​ൾ ഒ​രു​ക്കു​ന്ന​തി​ൽ മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യാ​ണ് മ​ല​യാ​ളി ആ​രാ​ധ​ക​ർ രം​ഗ​ത്തു​ള്ള​ത്. വ​ള​രെ പോ​സി​റ്റീ​വ് കാ​ഴ്ച​പ്പാ​ടോ​ടെ, സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റോ​ടെ​യാ​ണ് ട്രോ​ളു​ക​ളെ കാ​ണു​ന്ന​തെ​ന്നും എ​തി​രാ​ളി​ക​ൾ പോ​സ്റ്റു ചെ​യ്യു​ന്ന ചി​ല ട്രോ​ളു​ക​ൾ ത​ങ്ങ​ളെ​പ്പോലും പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​റു​ണ്ടെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ട്രോ​ളു​ക​ൾ സ്ഥി​ര​മാ​യി നോ​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ല പു​ക​ച്ചാ​ണ് ട്രോ​ൾ ഐ​ഡി​യ​ക​ൾ ഉ​ണ്ടാ​ക്കാ​റു​ള്ള​തെ​ന്നു സ്ഥി​ര​മാ​യി ട്രോ​ളു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന തൃ​ശൂ​രി​ലെ ഒ​രു​സം​ഘം പ​റ​ഞ്ഞു. വ്യ​ക്തി​ഹ​ത്യ​ക​ൾ ഒ​രി​ക്ക​ലും ന​ട​ത്താ​ൻ ട്രോ​ൾ ടീ​മു​ക​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ​ര​ഫ​ല​ങ്ങ​ളോ​ടൊ​പ്പം കി​ടി​ല​ൻ ട്രോ​ളു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും.

Related posts