കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ നാ​ടെ​ങ്ങും ഊ​ത്ത​പി​ടി​ത്തം ഉ​ഷാ​ർ; താ​ര​മാ​യി മ​ഞ്ഞേ​ട്ട​യും ന്യൂ​ജ​ന​റേ​ഷ​നു​ക​ളും

സെബി മാളിയേക്കൽ
തൃ​ശൂ​ർ: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ നാ​ടെ​ങ്ങും “ഊ​ത്ത​പി​ട​ിത്തം’ കസറുന്നു. കേ​ര​ള​ത്തി​ലെ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് “ഊ​ത്ത​യി​ള​ക്കം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ദേ​ശാ​ന്ത​ര ഗ​മ​നം. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ള​ധി​ക​മാ​യി മ​ത്സ്യം ല​ഭി​ക്കു​ന്ന​താ​യി ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഇ​ന​മാ​യ മ​ഞ്ഞേ​ട്ട (മ​ഞ്ഞ​ക്കൂ​രി) ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ മു​രി​യാ​ട് കാ​യ​ൽ, കോ​ന്തി​പു​ലം പാ​ടം, ആ​ന​രു​ള്ളി​പ്പാ​ടം, ചെ​മ്മ​ണ്ട​കാ​യ​ൽ, മു​ന​ന്പം​ കെ​ട്ട്, ക​നോ​ലി​ ക​നാ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​തു സ​മൃ​ദ്ധമാണ്.

ചെ​റി​യ മ​ഞ്ഞ​ക്കൂ​രി​ക്ക് കി​ലോ​യ്ക്ക് 150-200 രൂ​പ​വ​രേ ഉ​ള്ളൂ​വെ​ങ്കി​ലും അ​ര​ക്കി​ലോ​വ​രെ വ​രു​ന്ന വ​ലി​യ മ​ഞ്ഞേ​ട്ട​യ്ക്ക് 300 രൂ​പ​വ​രെ വി​ല​യു​ണ്ട്. പു​ഴ​ക​ളി​ലെ വെ​ള്ളം ക​ല​ങ്ങി മ​റി​യു​ന്പോ​ഴാ​ണ് ഇ​വ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​ത്.

മ​ഞ്ഞേ​ട്ട ക​ഴി​ഞ്ഞാ​ൽ പി​ന്നെ ന്യൂ​ജ​ന​റേ​ഷ​നി​ൽ​പ്പെ​ട്ട ക​ട്‌​ല, റോ​ഹു, പി​ലോ​പ്പി​യ (പി​ലാ​ത്തി​യ) എ​ന്നി​വ​യും ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും ബ​ണ്ടു​ക​ളി​ലെ​യും വെ​ള്ളം തു​റ​ന്നുവി​ടു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വലിയ മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ഏ​ഴും എ​ട്ടും പ​ത്തും​വ​രെ കി​ലോ തൂ​ക്ക​മു​ള്ള ക​ട്‌​ല​യും അ​ഞ്ചും ആ​റും കി​ലോ തൂക്ക​മു​ള്ള റോ​ഹു​വു​മെ​ല്ലാം ല​ഭി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

കൂ​ടാ​തെ മു​ണ്ടോ​ത്തി പ​ര​ല്, ക​ടു, കോ​ലാ​ൻ, കുറുവ, വിവിധതരം പ​ര​ലുകൾ, പ​ള്ള​ത്തി, വ​യ​ന്പ്, ക​രി​മീ​ൻ എ​ന്നി​വ​യും ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. അ​പൂ​ർ​വ​മാ​യി ന​ല്ല മ​ഞ്ഞ​ക്ക​ള​റു​ള്ള നാ​ട​ൻ വാ​ള​യും മ​ലി​ഞ്ഞീ​നും ല​ഭി​ച്ച​താ​യി മീ​ൻ​പി​ടി​ത്ത​ക്കാ​ർ പ​റ​ഞ്ഞു. മ​ഴ ഒ​ന്നു​കൂ​ടി ക​ന​ത്ത് മ​ല​വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യാ​ൽ സ​മൃ​ദ്ധ​മാ​യി മ​ലി​ഞ്ഞീ​ൻ ല​ഭി​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

തൃ​ശൂ​ർ ജി​ല്ല​യി​ൽ “ഏ​റ്റു​മീ​ൻ പി​ടി​ത്തം’ എ​ന്നാ​ണ് ഊ​ത്ത​യി​ള​ക്കം അ​റി​യ​പ്പെ​ടു​ന്ന​ത്. പാ​ട​ങ്ങ​ളി​ലും കൈ​ത്തോ​ടു​ക​ളി​ലു​മെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ മീ​ൻ​ഭ്ര​മ​മു​ള്ള നാ​ട്ടു​കാ​രും മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

പ​ക​ൽ വ​ല​യും കോ​രു​വ​ല​യും മ​റ്റും ഉ​പ​യോ​ഗി​ച്ചും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ മാ​ക്സി​ന്‍റെ​യും ടോ​ർ​ച്ചി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ൽ ഒ​റ്റാ​ൽ ഉ​പ​യോ​ഗി​ച്ചും കൂ​ട് കു​രു​ത്തി​വ​ച്ചും ഉ​ടു​ക്കു​വ​ല​വ​ച്ചു​മെ​ല്ലാം മീ​ൻ പി​ടി​ക്കു​ന്ന​വ​ർ ധാ​രാ​ള​മാ​ണ്.

ചെ​റി​യ തോ​ടു​ക​ളി​ലൂ​ടെ കു​ള​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ഒ​ഴു​ക്കി​നെ​തി​രെ നീ​ന്തിവ​രു​ന്ന മീ​നു​ക​ളെ വെ​ട്ടി​പ്പി​ടി​ക്കു​ന്ന​വ​രും വി​ര​ള​മ​ല്ല. എ​ന്താ​യാ​ലും നാ​ടെ​ങ്ങു​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഊ​ത്ത​പ്പി​ടി​ത്ത​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​മ​ർ​പ്പാ​ണ്.

Related posts