ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നു മൂര്‍ഖന്‍ ത​ല​പൊ​ക്കി! പാമ്പിനെ ഓടിക്കാൻ സ്കൂട്ടറിന്‍റെ മുൻഭാഗം വെട്ടിപ്പൊളിച്ചു

ഉ​രു​വ​ച്ചാ​ൽ: ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നു വി​ഷ​പാ​മ്പ് ത​ല​പൊ​ക്കി. പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ബൈ​ക്ക് നി​ർ​ത്തി ഇ​റ​ങ്ങി​യോ​ടി ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​രു​വ​ച്ചാ​ലി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം.

ഉ​രു​വ​ച്ചാ​ലി​ലെ സൗ​ഭാ​ഗ്യ ബൈ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ നി​ഹാ​ലും കൂ​ടെ യാ​ത്ര ചെ​യ്ത പ​ഴ​ശി​യി​ലെ ശ​ഹീ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ഓ​ടി​കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ലൈ​റ്റ് ബോ​ക്സി​നു​ള്ളി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ത​ല​പൊ​ക്കി​യ​ത്. പാ​മ്പി​നെ ക​ണ്ട​തോ​ടെ സ്കൂ​ട്ട​ർ റോ​ഡി​ൽ നി​ർ​ത്തി ഇ​രു​വ​രും ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പ് ക​യ​റി കൂ​ടി​യ സ്കൂ​ട്ട​റി​ന്‍റെ മു​ൻ ഭാ​ഗം വെ​ട്ടി​പൊ​ളി​ച്ച് പാ​മ്പി​നെ പു​റ​ത്തേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment