മ​ട്ട​ന്നൂ​രിൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ‘ഒ​ളി​ച്ചോ​ട്ടം’! ഫെ​യ്സ്ബു​ക്ക് കാ​മു​ക​നെ തേ​ടി കു​ട്ടി​യു​മാ​യി വീ​ട്ട​മ്മ പാ​ല​ക്കാ​ട്; നടക്കുന്ന സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് പേ​രാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​ത്തി​ലാ​യ​വ​രു​മാ​യാ​ണ് കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 21, 20, 26 വ​യ​സു​ള്ള​വ​രാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്. മൂ​ന്ന് പേ​രെ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ടെ പ​രി​ച​യ​ത്തി​ലാ​യ 21 കാ​രി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​വാ​ഹി​ത​യാ​യ 26കാ​രി​യാ​യ യു​വ​തി​യെ പാ​ല​ക്കാ​ട് വ​ച്ചു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഫെ​യ്സ്ബു​ക്കി​ലെ പ​രി​ച​യ​ത്തി​ലാ​യ യു​വാ​വി​നെ കാ​ണാ​ൻ യു​വ​തി 6 വ​യ​സു​ള്ള കു​ട്ടി​യു​മാ​യി പാ​ല​ക്കാ​ട് പോ​കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്.

ക​ണ്ടെ​ത്തി​യ യു​വ​തി​ക​ളെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​രു യു​വ​തി​യെ രാ​ത്രി​യി​ൽ കാ​ണാ​താ​വു​ക​യും അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച യു​വ​തി​യെ​യും യു​വാ​വി​നെ​യും കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു ഇ​രു​വ​രു​ടെ​യും ഫോ​ട്ടോ സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്നു യു​വ​തി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment