കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാതശിശുവിന്‍റെ ഫലം ഇന്ന്

‌‌‌‌‌‌ ​ഗാന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽകോ​ള​ജി​ലെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അമ്മയ്ക്കൊ​പ്പം ക​ഴി​യു​ന്ന 19 ദി​വ​സം പ്രാ​യ​മാ​യ ശി​ശു​വി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം ഇ​ന്ന​റി​യാം. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​മ്മൂ​ട് സ്വ​ദേ​ശി​നി​യു​ടെ ന​വ​ജാ​ത ശി​ശു​വി​നെ അമ്മയ്ക്കൊപ്പം ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെത്തന്നെ കു​ഞ്ഞി​ന്‍റെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മേ​യ് 12നു ​ദ​മാ​മി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി​യ യു​വ​തി 13നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​സ​വി​ച്ച​ത്.

ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നാ​ൽ 19നു ​ഡി​സ്ചാ​ർ​ജ് ചെ​യ്തു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് മേ​യ് 28നു ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കൊ​റോ​ണ ഐ​സൊ​ലേ​ഷ​ൻ വാർഡിൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോട്ടയം ജില്ലയിൽ 20 പേർ ചികിത്സയിൽ
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 20 പേ​ർ ചി​കി​ത്സ​യി​ൽ. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​ർ​ക്കും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ല്ല. ഇ​ന്ന​ലെ ല​ഭി​ച്ച 53 പേ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​നാഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ശ​നി​യാ​ഴ്ച ജി​ല്ല​യി​ൽ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കു കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രാ​ൾ രോ​ഗ മു​ക്ത​നാ​വു​ക​യും ചെ​യ്തി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നീ​ണ്ടൂ​ർ സ്വ​ദേ​ശി(31) യാ​ണ് രോ​ഗ​മു​ക്ത​നാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി പെ​രു​ന്പ​ന​ച്ചി സ്വ​ദേ​ശി​നി​ക്ക്(26) ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 11ന് ​എ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഹോം ​ക്വാ​റന്‍റയിനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​തേ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​രാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 28നാ​ണ് ഇ​വ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​യ്ക്ക​യ​ച്ച​ത്. ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​ത് 519 പേ​രു​ടെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​നാഫ​ലം. 152 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു വ​ന്ന 312 പേ​രും വി​ദേ​ശ രാ​ജ്യ​ത്തു നി​ന്നു​മെ​ത്തി​യ 88 പേ​രു​മു​ൾ​പ്പെ​ടെ 400 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഹോം ​ക്വാറന്‍റയി​ൻ നി​ർ​ദേ​ശി​ച്ച​ത്. ജി​ല്ല​യി​ൽ ആ​കെ 6394 പേരാണ് ക്വാ​റന്‍റയി​നി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന 1036 പേ​രി​ൽ 905 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മേ​യ് ഏ​ഴി​നാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ ജി​ല്ല​യി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 5340 പേ​ർ ഇ​പ്പോ​ൾ ക്വാ​റ​ന്‍റയി​നി​ലു​ണ്ട്. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റ​ന്‍റയി​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ളു​ള്ള​ത്; 72 പേ​ർ.

Related posts

Leave a Comment