ഞാന്‍ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം ! അച്ഛനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ട് ഹാര്‍ദിക് പാണ്ഡ്യ…

താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചു.

ചിത്രങ്ങള്‍ സഹിതം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കാര്യം പാണ്ഡ്യ വെളിപ്പെടുത്തിയത്.

സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാന്‍കോവിച്ച്.

ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

‘നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും.

ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ’ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യമാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ തുറന്നു പറഞ്ഞത്.

നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ ഗോസിപ്പുകള്‍ക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

‘മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാന്‍’ (ഞാന്‍ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം) എന്ന വരികളോടൊണ് നടാഷയുമൊത്തുള്ള ചിത്രം പാണ്ഡ്യ പങ്കുവച്ചത്.

ദുബായില്‍, ഒരു സ്വകാര്യ ബോട്ടില്‍ ഹാര്‍ദിക് വിവാഹാഭ്യര്‍ഥന നടത്തുന്ന വിഡിയോ നടാഷയും പങ്കുവച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായ ഹാര്‍ദിക് പാണ്ഡ്യ, പുറംവേദനയെ തുടര്‍ന്ന് ഏതാനും നാളുകളായി കളത്തിനു പുറത്താണ്.

ഇതിനിടെ ശസ്ത്രക്രിയയ്ക്കു വിധേയനായ താരം, രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള ഒരുക്കത്തിലായിരുന്നു ഇതിനിടെയാണ് കോവിഡ് വ്യാപനം നിമിത്തം കളിക്കളങ്ങള്‍ നിശ്ചമായത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെയാണ് പാണ്ഡ്യ ചികിത്സയ്ക്കായി ഇടവേളയെടുത്തത്.

എന്തായാലും വിവാഹത്തിനു മുമ്പേ അച്ഛനാകാന്‍ പോകുന്ന പാണ്ഡ്യ ഇക്കാര്യത്തില്‍ ഇതിഹാസ താരങ്ങളെപ്പോലും കടത്തിവെട്ടിയിരിക്കുകയാണ്.

Related posts

Leave a Comment