കൊ​റോ​ണ വൈ​റ​സിനെ നേരിടാൻ ഒ​മ്പ​തു ദി​വ​സം​കൊ​ണ്ട് 1,000 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ർ​മി​ച്ച് ചൈ​ന; വൈറസ് ബാധയിൽ മരണം 361 കടന്നു

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഒ​ന്പ​തു ദി​വ​സം കൊ​ണ്ട് 1000 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ര്‍​മി​ച്ച് ചൈ​ന. വു​ഹാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ഹ്യു​ബ​യി​ല്‍ ജ​നു​വ​രി 23ന് ​നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച ആ​ശു​പ​ത്രി​യു​ടെ പ​ണി ഞാ​യ​റാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​യി.

ആ​ശു​പ​ത്രി​യി​ല്‍ 419 വാ​ര്‍​ഡു​ക​ളും 30 തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. 25,000 ച​തു​ര​ശ്ര​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് ആ​ശു​പ​ത്രി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി​ക്കാ​രും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​കാ​രു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ നി​ന്നാ​ണ് കൊ​റോ​ണ വൈ​റ​സ് ആ​ദ്യ​മാ​യി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 361 ആ‍​യി. ചൈ​നീ​സ് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

Related posts

Leave a Comment