കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് മാസം ഗർഭിണിയായ യുവതി രോഗ വിമുക്തിയായി

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യും ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യു​മാ​യ 29 കാ​രി രോ​ഗ​വി​മു​ക്ത​യാ​യി.

ബു​ധ​നാ​ഴ്ച ഇ​വ​രു​ടെ ര​ണ്ടു വ​യ​സു​ള്ള മ​ക​ൻ രോ​ഗ​വി​മു​ക്തി​യാ​യി​രു​ന്നു. ഇ​ന്നു ഉ​ച്ച​യ്ക്ക് 12നു ​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നു ചി​കി​ത്സാ വി​ഭാ​ഗം മേ​ധാ​വി ഡോ.​ആ​ർ. സ​ജി​ത്കു​മാ​ർ യു​വ​തി​യെ അ​റി​യി​ക്കു​ക​യാ​യി​രി​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്തൃ​മാ​താ​വാ​ണ് പ​രി​ച​ര​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

അ​വ​രേ​യും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അ​വ​രു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ഇ​വ​ർ ആ​ശു​പ​ത്രി വി​ടും.

Related posts

Leave a Comment