യാ​ത്ര​ക്കാ​രി​ല്ല, ക​ള​ക്ഷ​നു​മി​ല്ല, ബസ് സർവീസുകൾ നഷ്ടത്തിൽ; 31 വരെയുളള കളക്ഷൻ നോക്കിയ ശേഷം സർവീസെന്ന് ഉടമകൾ


കോ​ട്ട​യം: യാ​ത്ര​ക്കാ​രി​ല്ല, ക​ള​ക്ഷ​നു​മി​ല്ല. ജി​ല്ല​യി​ൽ ബ​സ് സ​ർ​വീ​സ് ക​ടു​ത്ത ന​ഷ്ട​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ​യും 200 സ്വ​കാ​ര്യ ബ​സു​ക​ളും 80 ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളും ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി.

ആ​യി​രം രൂ​പ മു​ത​ൽ ര​ണ്ടാ​യി​രം രൂ​പ വ​രെ​യാ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ല​ഭി​ച്ച​ത്. കോ​വി​ഡ് ഭീ​തി​യി​ൽ യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്നു. ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ളി​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

ഒ​ന്നോ ര​ണ്ടോ ബ​സു​ക​ൾ മാ​ത്രം ഓ​ടു​ന്ന റൂ​ട്ടു​ക​ളു​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 300 ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും. 31 വ​രെ സ​ർ​വീ​സ് തു​ട​ർ​ന്ന​ശേ​ഷം ക​ള​ക്‌ഷ​നി​ൽ വ​ർ​ധ​ന​വി​ല്ലെ​ങ്കി​ൽ ഓ​ട്ടം നി​റു​ത്താ​ൻ ഏ​റെ​പ്പേ​രും നി​ർ​ബ​ന്ധി​ത​രാ​കും.

അ​തേ സ​മ​യം ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ഇ​ന്ന​ലെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. മൂ​വാ​യി​രം രൂ​പ മു​ത​ൽ 4,500 രൂ​പ വ​രെ ചി​ല റൂ​ട്ടു​ക​ളി​ൽ ക​ള​ക്‌ഷ​ൻ ല​ഭി​ച്ചു.

കോ​ട്ട​യം-​പൊ​ൻ​കു​ന്നം- മു​ണ്ട​ക്ക​യം, കോ​ട്ട​യം-​പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ക​ള​ക്‌ഷ​ൻ. മി​നി​മം ആ​റാ​യി​രം രൂ​പ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ബാ​ധ്യ​ത​യി​ല്ലാ​തെ ക​ഐ​സ്ആ​ർ​ടി​സി​ക്കു സ​ർ​വീ​സ് തു​ട​രാ​നാ​കൂ.

Related posts

Leave a Comment