വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച തൃ​ശൂ​രി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ല തൃ​പ്തി​ക​രം

തൃ​ശൂ​ർ: രോ​ഗ ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ അ​ർ​ധ​രാ​ത്രി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗം പുലർച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു യോ​ഗം. നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​യെ ഇ​ന്നു രാവിലെയോടെയാ​ണ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്.

രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വു​ഹാ​നി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ രോ​ഗി ഇ​ക്ക​ഴി​ഞ്ഞ 27 നാ​ണു തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി എ​ത്തി​യ​ത്. വു​ഹാ​നി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള മൂ​ന്നു പേ​ർ ഇ​ന്ന് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് രോ​ഗി​യെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ 1053 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 1038 പേ​ർ വീ​ടു​ക​ളി​ലും 15 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

Related posts

Leave a Comment