സം​സ്ഥാ​ന​ത്ത് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത; ഉ​റ​വി​ട​മ​റി​യാ​ത്ത മു​പ്പ​തോ​ളം രോ​ഗ​ബാ​ധി​ത​ർ; സ​ർ​ക്കാ​ർ വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടിൽ ചൂണ്ടിക്കാട്ടുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കു നേ​രി​ട്ടു കൈ​മാ​റി.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​റ​വി​ട​മ​റി​യാ​ത്ത മു​പ്പ​തോ​ളം രോ​ഗ​ബാ​ധി​ത​ർ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും സ​മൂ​ഹ വ്യാ​പ​ന​സാ​ധ്യ​ത​യാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും പൊ​തു​ജ​ന​സ​ന്പ​ർ​ക്ക​മു​ള്ള​വ​രി​ലും പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ചാ​ലേ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു​വെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു.

ഒ​രു മാ​സ​ത്തി​നു​ള​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ഗ​മ​നം. 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 57 പേ​ർ​ക്ക് 19 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​തി​നെ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Related posts

Leave a Comment