കൊറോണചരിതം..! കൊറോണയെ തുരത്താൻ ചവിട്ടുനാടകം…

തു​റ​വൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ച​വി​ട്ടു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​കു​ന്നു. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പു​രാ​ത​ന ക​ലാ​രൂ​പ​മാ​യ ച​വി​ട്ടു നാ​ട​ക​ത്തി​ലൂ​ടെ​യു​ള്ള കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രാ​ണ് ക​ണ്ട​ത്.

സാ​ധാ​ര​ണ​യാ​യി വി​ശു​ദ്ധന്മാരു​ടെ ച​രി​ത്ര​വും പൂ​ർ​വി​ക​രാ​യ ഭ​ര​ണ ക​ർ​ത്താ​ക്ക​ളു​ടെ ച​രി​ത്ര​വു​മാ​ണ് ച​വി​ട്ടു​നാ​ട​ക​ത്തി​ന് വി​ഷ​യ​മാ​യി മാ​റു​ന്ന​ത്.

എ​ന്നാ​ൽ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നി​ന്‍റെ വി​ഷ​യം ക​ലാ​രൂ​പ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​വി​ട്ടു​നാ​ട​ക ക​ലാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ ച​വി​ട്ടു​നാ​ട​കം ചി​ട്ട​പ്പെ​ടു​ത്തി വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത്. കൊ​റോ​ണ ച​രി​തം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ആ​ശ​യ​വും ആ​വി​ഷ്ക്കാ​ര​വും ജോ​സി മാ​ന​സ​യും സം​വി​ധാ​നം ജോ​ണ്‍ കാ​ക്ക​ശ്ശേ​രി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം നോ​ർ​ബ​ർ​ട്ട് ജെ. ​കോ​യി​ലും നിർവഹിച്ചു.

ഗാ​യ​ക​ർ സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഗീ​സ് , പ്ര​ശാ​ന്ത് പ​റ​യ​ക​ട്ടി​ൽ. മേ​ക്ക​പ്പ് പൊ​ടി​യ​ൻ പ​ള്ളി​ത്തോ​ട്. ച​മ​യം ആ​ന്‍റ​ണി പ​ള്ളി​ത്തോ​ട്. റെ​ക്കോ​ഡിം​ഗ് പ്ര​ശാ​ന്ത് സൗ​ണ്ട്. അ​ഭി​നേ​താ​ക്ക​ൾ ജോ​ണ്‍ കാ​ക്ക​ശ്ശേ​രി, ജോ​ണ്‍ ചെ​ല്ലാ​നം, ജോ​സ​ഫ് ജെ​യി​സ​ണ്‍, മോ​റീ​സ് ചെ​ട്ടി വേ​ലി​യ ക​ത്ത്, സു​ന്ദ​ര​ൻ കാ​ക്ക​ശ്ശേ​രി, പ്രി​ൻ​സ് വെ​ളി​യി​ൽ, പൊ​ന​പ്പാ​സ് ചെ​ല്ലാ​നം.

ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ക​ലാ​രൂ​പം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ക​ലാ​കാ​രന്മാർ പ​റ​യു​ന്നു.

Related posts

Leave a Comment