കൊ​ല്ല​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ എ​ട്ട്; ക​ല്ലു​വാ​തു​ക്ക​ൽ ഹോ​ട്ട്സ്പോ​ട്ട്

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് കോ​വി​ഡ് മു​ക്ത​മാ​യ ജി​ല്ല​യാ​ണ് കൊ​ല്ലം. പ്ര​വാ​സി​ക​ളു​ടെ വ​ര​വ് കൂ​ടി​യ​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​ത്.

​ജി​ല്ല​യി​ൽ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് കോ ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 30 ഓ​ളം പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന​ത് ആ​ശ്വാ​സം പ​ക​രു​ന്നു. ഇ​നി 40 പേ​രു​ടെ ഫ​ലം വ​രാ​നു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക സ​മ്പ​ർ​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ അ​ട​ച്ചി​ട്ട ശേ​ഷം അ​ണു​വി​മു​ക്ത​മാ​ക്കി.

16ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ജി​ല്ല​ക്കാ​രാ​യ ആ​റു പേ​ർ​ക്കാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​വ​രി​ൽ മൂ​ന്നു പേ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളും ക​ല്ലു​വാ​തു​ക്ക​ലി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് മ​റ്റ് ര​ണ്ടു പേ​ർ.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ അ​ബു​ദാ​ബി​യി​ൽ ഒ​രേ മു​റി​യി​ൽ ക​ഴി​ഞ്ഞ വ​രാ​യി​രു​ന്നു.​

മ​റ്റ് ര​ണ്ടു പേ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റി​യ​ത്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി 1850 ഓ​ളം പേ​ർ സ​മ്പ​ർ​ക്ക​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

ഇ​ന്ന​ലെ ഓ​ച്ചി​റ​യി​ലെ​ത്തി​യ 56 പ്ര​വാ​സി​ക​ളെ​യും 80 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ 60 ഓ​ളം പേ​ർ ജി​ല്ല​യി​ലു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.​ഇ​വ​രി​ൽ 23 പേ​ർ ഉ​ൾ​പ്പെ​ട്ട ആ​ദ്യ​സം​ഘ​ത്തെ​രാ​വി​ടെ പ​ത്തോ​ടെ വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചു.

Related posts

Leave a Comment