ആ​ശ​ങ്ക​യൊ​ഴി​യാ​തെ ലോ​കം! 24 മ​ണി​ക്കൂ​റി​നി​ടെ 2.17 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 47,703 കോ​വി​ഡ് രോ​ഗി​ക​ൾ; 654 മ​ര​ണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ലു​ള്ള വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,17,785പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ 1,66,35,409 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

6,56,081 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 1,02,25,851 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​തെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​റ​സ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക-44,33,389, ബ്ര​സീ​ൽ-24,43,480, ഇ​ന്ത്യ-14,82,503, റ​ഷ്യ-8,18,120, ദ​ക്ഷി​ണാ​ഫ്രി​ക്ക-4,52,529, മെ​ക്സി​ക്കോ-3,90,516, ചി​ലി-3,89,717, പെ​റു-3,47,923, സ്പെ​യി​ൻ-3,25,862, ബ്രി​ട്ട​ൻ-3,00,111.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-1,50,444 , ബ്ര​സീ​ൽ-87,679, ഇ​ന്ത്യ-33,448, റ​ഷ്യ-13,354, ദ​ക്ഷി​ണാ​ഫ്രി​ക്ക-7,067, മെ​ക്സി​ക്കോ-43,680, ചി​ലി-18,418, പെ​റു-9,187, സ്പെ​യി​ൻ-28,434, ബ്രി​ട്ട​ൻ-45,759.

ഇ​വി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-61,550, ബ്ര​സീ​ൽ-23,579, ഇ​ന്ത്യ-46,484, റ​ഷ്യ-5,635, ദ​ക്ഷി​ണാ​ഫ്രി​ക്ക-7,096, മെ​ക്സി​ക്കോ-5,480, ചി​ലി-4,920, പെ​റു-2,133, സ്പെ​യി​ൻ-2,120, ബ്രി​ട്ട​ൻ-685.

മേ​ൽ​പ​റ​ഞ്ഞ 10 രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ മ​റ്റ് എ​ട്ട് രാ​ജ്യ​ങ്ങ​ളി​ൽ​കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ണ്ട്. ഇ​റാ​ൻ, പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, കൊ​ളം​ബി​യ, ഇ​റ്റ​ലി, തു​ർ​ക്കി, ബം​ഗ്ലാ​ദേ​ശ്, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം പി​ന്നി​ട്ട​ത്.

ആ​റു രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ത​ർ ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ഫ്രാ​ൻ​സ്,അ​ർ​ജന്‍റീ​ന, കാ​ന​ഡ, ഇ​റാ​ക്ക്, ഖ​ത്ത​ർ, ഇ​ന്തോ​നീ​ഷ്യ എ​ന്നി​വ​യാ​ണ് അ​വ.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 47,703 കോ​വി​ഡ് രോ​ഗി​ക​ൾ; 654 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 47,703 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും 654 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,83,156 ആ​യി. 33,425 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യി. 9,52,743 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 4,96,988 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 64.23 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര​ത് ബീ​ഡി കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment