ഇ​ത് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റൈ​ല്‍ ! ന​മ്പ​ര്‍ ത​ട്ടി​പ്പിൽ പി​ഴ​വ് ചൂ​ണ്ടി​കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്തു​ത​ന്നെ; സസ്പെൻഷനിലായ ഉദ്യോഗസ്ഥർ അകത്തേക്കും….

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ല​ത്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഉ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കെ​തി​രെ​യു​ള​ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ കെ​ട്ടി​ടാ​നു​മ​തി​ക്കു​പ​യോ​ഗി​ക്കു​ന്ന സ​ഞ്ജ​യ ആ​പ്ലി​ക്കേ​ഷ​നി​ലെ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

കോ​ർ​പ​റേ​ഷ​നി​ലെ കെ​ട്ടി​ടാ​നു​മ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​ദ്യം സ​സ്പെ​ന്‍​ഡ്‌ ചെ​യ്ത​ത്. കെ​ട്ടി​ടാ​നു​മ​തി​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ​ഞ്ജ​യ ആ​പ്ലി​ക്കേ​ഷ​നി​ലെ പി​ഴ​വു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്.

ബേ​പ്പൂ​ർ സോ​ണ​ൽ ഓ​ഫീ​സ​ർ കെ.​കെ. സു​രേ​ഷ്, റ​വ​ന്യൂ സൂ​പ്ര​ണ്ട് കൃ​ഷ്ണ​മൂ​ർ​ത്തി, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ മു​സ്ത​ഫ എ​ന്നി​വ​രു​ടെ​യും എ​ല​ത്തൂ​ർ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ പ്രീ​ത എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച് സ്ഥ​ലം മാ​റ്റി നി​യ​മി​ച്ച​ത്.

എ​ന്നാ​ൽ സ​ഞ്ജ​യ​യി​ലെ പി​ഴ​വ് ആ​ദ്യം ക​ണ്ടെ​ത്തി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​നി​വാ​സ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

സ​ഞ്ജ​യ​യി​ൽ പി​ഴ​വു​ണ്ടെ​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​നം ത​ന്നെ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ഗി​ൻ വി​വ​ര​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച​ർ പ​തി​പ്പി​ച്ച​ത്. ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞും ത​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ലാ​പ് ടോ​പ് വി​വ​ര​ങ്ങ​ൾ, ഡി​ജി​റ്റ​ൽ സി​ഗ്നേ​ച‍​ർ ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​ത്ത​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ വി​ശ​ദീ​ക​രി​ക്കു​ന്നു.

Related posts

Leave a Comment