കാശ് വാങ്ങാമെങ്കില്‍ ഫഌക്‌സില്‍ ഫോട്ടോ വച്ചാലെന്താ? വികലാംഗ പെന്‍ഷനുമായി സിപിഎം കൗണ്‍സിലറും നേതാക്കളും യുവതിയുടെ വീട്ടില്‍, ഇരിങ്ങാലക്കുടയില്‍ സംഭവിച്ചത്

sheebaഇരിങ്ങാലക്കുട: വികലാംഗയും രോഗബാധിത യുമായ യുവതിയെ നഗരസഭ കൗണ്‍സിലര്‍ ഫോണിലൂടെയും നേരിട്ടും അപമാനിച്ചതായി പരാതി. പൊറിത്തിശേരി ചക്കുങ്ങല്‍ സുരേന്ദ്രന്റെ മകള്‍ ഷീബ ചക്കുങ്ങലിനെയാണു നഗര സഭ 34–ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ശശീധരന്‍ അപമാനിച്ചതായി ഇരിങ്ങാലക്കുട വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ഓണസമയത്ത് വികലാംഗ പെന്‍ഷന്‍ വീട്ടില്‍ വന്ന് തന്നപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി നേതാക്കളും കൗണ്‍സിലറുംകൂടി പെന്‍ഷന്‍ കൊടുക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഫോട്ടോ ഫഌ്‌സ് അടിച്ച് സര്‍ക്കാരിന്റെ നേട്ടമായി വയ്ക്കാനായിരുന്നു ഉദ്ദേശമെന്നറിഞ്ഞപ്പോള്‍ ഷീബ കൗണ്‍സിലറെ വിളിച്ച് തന്റെ ഫോട്ടോ ഫഌ്‌സ് അടിച്ചുവക്കരുതെന്ന് അറിയിച്ചു.

കാശ് വാങ്ങാമെങ്കില്‍ ഫോട്ടോ വച്ചാലെന്താ കുഴപ്പമെന്നായിരുന്നു കൗണ്‍സിലറുടെ മറുപടി. പിന്നീട് തനിക്ക് അവകാശപ്പെട്ട ആനുകൂല്യ ങ്ങള്‍തന്നെ അറിയിക്കുകയോ ഫോമുകള്‍ തരികയോ ചെയ്യാറില്ലായെന്നു ഷീബ പറയുന്നു. തന്നെ മാനസികമായി വേദനിപ്പിച്ചതിനും തന്റെ ശാരീരിക പരിമിതിയെ അപമാനിച്ചതിനും താന്‍ മോശക്കാരിയാണെന്ന രീതിയില്‍ സംസാരിച്ചതിനുമെതിരെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നു ഷീബ പറഞ്ഞു. ഇനിയൊരു പെണ്‍കുട്ടിക്കും പ്രത്യേകിച്ച് അംഗപരിമിതിയുള്ള വര്‍ക്ക് ഇതുപോലെ അപമാനം സംഭവിക്കാ തിരിക്കാനാണു താന്‍ പരാതി കൊടുത്തതെന്നും ഷീബ അറിയിച്ചു. കൗണ്‍സിലര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും ഷീബ ആവശ്യപ്പെട്ടു.

Related posts