സ്പാനിഷ് ബാറ്റ് ഗുഹയിൽ നിന്ന് കണ്ടെത്തിയത് 6,000 വർഷം പഴക്കമുള്ള ചെരുപ്പുകൾ; യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഷൂകളാണിതെന്ന് ശാസ്ത്രജ്ഞർ

യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഷൂ​സ് സ്‌​പെ​യി​നി​ലെ ഗു​ഹ​യി​ൽ നി​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. സ​യ​ൻ​സ് അ​ഡ്വാ​ൻ​സ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച്, പു​ല്ലി​ൽ നി​ന്ന് നെ​യ്ത ഒ​രു ജോ​ഡി ചെ​രി​പ്പു​ക​ൾ​ക്ക് ഏ​ക​ദേ​ശം 6,000 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്.

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചെ​ടു​ത്ത അ​ൻ​ഡ​ലൂ​ഷ്യ​യി​ലെ വ​വ്വാ​ലു​ക​ളു​ടെ ഗു​ഹ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ പു​രാ​ത​ന വ​സ്തു​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇവയും ഉ​ൾ​പ്പെ​ട്ടിരുന്നു. ബാ​ഴ്‌​സ​ലോ​ണ​യി​ലെ ഓ​ട്ടോ​ണ​മ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​യും സ്‌​പെ​യി​നി​ലെ അ​ൽ​കാ​ല യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​യും ഗ​വേ​ഷ​ക​ർ ഇ​പ്പോ​ൾ കു​ട്ട​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വ​സ്തു​ക്ക​ളെ വി​ശ​ക​ല​നം ചെ​യ്തി​ട്ടു​ണ്ട്.

സ്പെ​യി​നി​ലെ ഗ​വേ​ഷ​ക​ർ വി​ശ​ക​ല​നം ചെ​യ്ത ചെ​രു​പ്പു​ക​ൾ പു​ല്ലു​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. 2008 ൽ ​അ​ർ​മേ​നി​യ​യി​ലെ ഒ​രു ഗു​ഹ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 5,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലെ​ത​ർ ഷൂ​സി​നേ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള നി​യോ​ലി​ത്തി​ക്ക് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​വ.

ശേ​ഖ​ര​ത്തി​ലെ നി​ര​വ​ധി കൊ​ട്ട​ക​ളും മ​റ്റുള്ളവയും ഗ​വേ​ഷ​ക​ർ പ​ഠി​ച്ചു. ഈ ​വ​സ്തു​ക്ക​ൾ യൂ​റോ​പ്പി​ലെ ആ​ദ്യ​കാ​ല-​മ​ധ്യ-​ഹോ​ളോ​സീ​ൻ ജ​ന​സം​ഖ്യ​യു​ടെ സ​ങ്കീ​ർ​ണ്ണ​ത​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ തു​റ​ക്കു​ന്നെന്ന് അവർ ആഭിപ്രായപ്പെട്ടു. 

Related posts

Leave a Comment