ലൈം​ഗി​ക കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ര​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ട​ണ​മെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ചി​ത്ര വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ട​ണ​മെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ചി​ത്ര വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി.

മധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ചോ​ദ്യം ചെ​യ്ത് ഒ​ന്പ​ത് വ​നി​ത അ​ഭി​ഭാ​ഷ​ക​ർ ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​വ​രെ പ്ര​തി​യി​ൽ നി​ന്നു സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി അ​തി​നു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു.

പ്ര​തി​യോ​ട് ഇ​ര​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് രാ​ഖി കെ​ട്ടാ​നു​ള്ള വി​ധി ഇ​ര​യു​ടെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.2020 ഏ​പ്രി​ലി​ൽ ന​ട​ന്ന ലൈം​ഗി​ക കേ​സി​ൽ ജാ​മ്യം തേ​ടി​യ പ്ര​തി​യോ​ടാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ൻ​ഡോ​ർ ബെ​ഞ്ചാണ് ഇ​ര​യ്ക്ക് രാ​ഖി കെ​ട്ടി​ക്കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment