ട്രെയിൻ പിന്നോട്ട് ഓടിയത് 35 കിലോമീറ്റർ! പാ​​​ളം തെ​​​റ്റു​​​ക​​​യോ യാ​​​​ത്ര​​​​ക്കാ​​​​ർ​​​ക്കു പ​​​രി​​​ക്കോ ഇല്ല; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ ട്രെ​​​​യി​​​​ൻ പി​​​​ന്നോ​​​​ട്ട് ഓ​​​​ടി​​​​യ​​​​ത് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ത​​​​ന​​​​ക്പു​​​​രി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പൂ​​​​ർ​​​​ണ​​​​ഗി​​​​രി ജ​​​​ന​​​​ശ​​​​താ​​​​ബ്ദി എ​​​​ക്സ്പ്ര​​​​സാ​​​​ണു സാ​​​​ങ്കേ​​​​തി​​​​ക​​​​പ്ര​​​​ശ്ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പി​​​​ന്നോ​​​​ട്ടോ​​​​ടി​​​​യ​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് 330 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ഖ​​​​തി​​​​മ​​​​യി​​​​ലാ​​​​ണു ട്രെ​​​​യി​​​​ൻ നി​​​​ർ​​​​ത്താ​​​​നാ​​​​യ​​​​ത്.

ട്രാ​​​ക്കി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന മൃ​​​​ഗ​​​​ത്തെ ഇ​​​​ടി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ലോ​​​​ക്കോ പൈ​​​​ല​​​​റ്റ് ട്രെ​​​​യി​​​​ൻ ബ്രേ​​​​ക്ക് ചെ​​​​യ്തു നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു​​​​ശേ​​​​ഷം എ​​​​ൻ​​​​ജി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യും പി​​​​ന്നി​​​​ലേ​​​​ക്ക് ഓ​​​​ടു​​​​ക​​​​യു​​​​മാ​​​യിരുന്നു.

പാ​​​ളം തെ​​​റ്റു​​​ക​​​യോ യാ​​​​ത്ര​​​​ക്കാ​​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യോ ഉ​​​ണ്ടാ​​​യി​​​ല്ല. ഖ​​​​തി​​​​മ​​​​യി​​​​ൽ ട്രെ​​​​യി​​​​ൻ നി​​​​ർ​​​​ത്തി​​​​യ​​​​ശേ​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​രെ ബ​​​​സി​​​​ൽ ത​​​​ന​​​​ക്പു​​​​രി​​​​ലേ​​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

ട്രെ​​​യി​​​ൻ പി​​​ന്നോ​​​ട്ട് ഓ​​​ടി​​​യ​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ യു​​​​പി​​​​യി​​​​ലെ പി​​​​ലി​​​​ഭി​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​ദ​​​ഗ്ധ​​​ർ ഖ​​​​തി​​​​മ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ട്രെ​​​​യി​​​​ൻ പി​​​​ന്നോ​​​​ട്ട് ഓ​​​​ടി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ലോ​​​​ക്കോ പൈ​​​​ല​​​​റ്റി​​​​നെ​​​​യും ഗാ​​​​ർ​​​​ഡി​​​​നെ​​​​യും സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​താ​​​​യി നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

Related posts

Leave a Comment