അ​ടി സ​ക്കെ അ​ങ്ങ​നെ വ​ര​ട്ടെ ? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യെ​ത്തു​ട​ര്‍​ന്ന് തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ര്‍​ഥി കോ​ട​തി​യെ സ​മീ​പി​ച്ചു ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര

തി​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍ പ​രാ​തി​യു​മാ​യാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

2021-ലെ ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബം​ഗാ​വോ​ണ്‍ ദ​ക്ഷി​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട അ​ലോ റാ​ണി സ​ര്‍​ക്കാ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ചോ​ദ്യം​ചെ​യ്ത് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ല്‍ വാ​ദം​കേ​ട്ട ശേ​ഷ​മാ​ണ് അ​ലോ റാ​ണി സ​ര്‍​ക്കാ​ര്‍ ബം​ഗ്ലാ​ദേ​ശ് പൗ​ര​യാ​ണെ​ന്നും ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്കും ജ​സ്റ്റി​സ് ബി​ബേ​ക് ചൗ​ധ​രി നി​ര്‍​ദ്ദേ​ശി​ച്ചു.

തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 2000 വോ​ട്ടി​നാ​യി​രു​ന്നു അ​ലോ റാ​ണി സ​ര്‍​ക്കാ​ര്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി സ്വ​പ​ന്‍ മ​ഞ്ജും​ദാ​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​ന്ത്യ​ന്‍ നി​യ​മ​ങ്ങ​ള്‍ ഇ​ര​ട്ട​പൗ​ര​ത്വം അ​നു​വ​ദി​ക്കാ​ത്ത കാ​ല​ത്തോ​ളം അ​ലോ റാ​ണി സ​ര്‍​ക്കാ​രി​ന് ഇ​ന്ത്യ​ന്‍ പൗ​ര​യാ​ണെ​ന്ന് സ്ഥാ​പി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

മാ​ത്ര​മ​ല്ല കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന് നി​യ​മ ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി വ​രും. അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച​തി​ന് ന​ട​പ​ടി​യെ​ടു​ക്കാ​നും നാ​ടു​ക​ട​ത്താ​നും കോ​ട​തി തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്തെ​ഴു​തു​മെ​ന്നും ജ​സ്റ്റി​സ് ബി​ബേ​ക് ചൗ​ധ​രി അ​റി​യി​ച്ചു.

Related posts

Leave a Comment