കോ​വി​ഡ് മൂ​ന്നാം ഘ​ട്ടം അ​പ​ക​ട​ക​രം; സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കും; ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചോ​ട്ടെ​യെ​ന്ന് ക​രു​താ​ൻ സ​ർ​ക്കാ​രി​നാവില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോ​വി​ഡ് മൂ​ന്നാം ഘ​ട്ടം അ​പ​ക​ട​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക. ഷൈ​ല​ജ. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​കും. ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചോ​ട്ടെ​യെ​ന്ന് ക​രു​താ​ൻ സ​ർ​ക്കാ​രി​ന് ആ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യാ​ൽ നി​ല​വി​ലെ ശ്ര​ദ്ധ ന​ൽ​കാ​നാ​വി​ല്ല. കോ​വി​ഡ് മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ത്തു​ള്ള മ​ല​യാ​ളി​ക​ളും കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ളാ​ണ്. അ​വ​ർ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​ണമെന്നാണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടും ക​ൽ​പി​ച്ച് എ​ന്ന നി​ല​യ്ക്ക് ഒ​രു തീ​രു​മാ​ന​വും സ​ർ​ക്കാ​ർ എ​ടു​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ വാ​ക്സി​നാ​യു​ള്ള പ​രീ​ക്ഷ​ണം തു​ട​ങ്ങി​. ഐ​സി​എം​ആ​റു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് 576 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 80 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 48,825 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ 538 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ്.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 576 കേ​സു​ക​ളി​ൽ 311 പേ​ർ വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​രാ​ണ്. എ​ട്ടു പേ​ർ വി​ദേ​ശി​ക​ളാ​യി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​വ​ർ 70 പേ​ർ. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത് 187 പേ​ർ​ക്കാ​ണ്.

Related posts

Leave a Comment