കോവിഡ് കുതിക്കുന്നു; നാ​ല് ജി​ല്ല​ക​ൾ കൂ​ടി സി ​കാ​റ്റ​ഗ​റി​യി​ൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലേ​ക്ക് നാ​ല് ജി​ല്ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.

കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രി​ക. ഇ​തോ​ടെ സി ​വി​ഭാ​ഗ​ത്തി​ലു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

സി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ തീ​യ​റ്റ​റു​ക​ളും ഹെ​ൽ​ത്ത് ക്ല​ബു​ക​ളും നീ​ന്ത​ൽ കു​ള​ങ്ങ​ളും അ​ട​യ്ക്ക​ണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താം.

കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മാ​ത്രം ഓ​ഫ് ലൈ​നാ​യി ന​ട​ത്താം. ശേ​ഷി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം.

Related posts

Leave a Comment