കോ​വി​ഡ്-19; ല​ണ്ട​നി​ലും അ​മേ​രി​ക്ക​ലു​മായി കോട്ടയം സ്വദേശികളായ രണ്ടു മലയാളികൾ കൂടി മരിച്ചു

കു​റ​വി​ല​ങ്ങാ​ട്/ ഏ​റ്റു​മാ​നൂ​ർ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ചു ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. ല​ണ്ട​നി​ലും അ​മേ​രി​ക്ക​ലു​മാ​ണ് മ​ല​യാ​ളി​ക​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

കോ​ട്ട​യം വെ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി കു​റ്റി​ക്കോ​ട്ട് ജ​ഗ​ദ​മ്മ പ​വി​ത്ര​ന്‍റെ മ​ക​ൻ അ​നൂ​ജ് കു​മാ​ർ (40) ആ​ണ് ല​ണ്ട​നി​ൽ മ​രി​ച്ച​ത്. മാ​ന്നാ​നം വ​ല്ലാ​ത്ത​റ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ (ത​ങ്ക​ച്ച​ൻ – 64) ആ​ണ് അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ൻ 11 വ​ർ​ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ലെ ഡി​സ്പ്ലൈ​സി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം സ്ഥി​ര താ​മ​സ​മാ​ണ്. കു​ടും​ബ സ​മേ​തം അ​മേ​രി​ക്ക​യി​ൽ ആ​യ​തി​നാ​ൽ മാ​ന്നാ​ന​ത്ത് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലും മ​ര​ണ വി​വ​ര​മ​റി​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച​യാ​ലേ​റെ​യാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കൊ​റോ​ണ ബാ​ധി​ച്ചി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ വി​വി​ധ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​ക്കും വി​ധേ​യ​നാ​ക്കി​യി​രു​ന്നു. പ​ക്ഷ​ഘ​തം മൂ​ലം കി​ട​പ്പി​ലാ​യി​രു​ന്ന​താ​യും മ​റ്റു നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഭാ​ര്യ ജൈ​ന​മ്മ. മ​ക​ൻ ജി​തി​ൻ സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൾ – അ​ഞ്ജു ജോ​സ​ഫ് സം​സ്കാ​രം അ​മേ​രി​ക്ക​യി​ൽ ത​ന്നെ ന​ട​ത്തും.

ല​ണ്ട​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​നൂ​ജി​ന്‍റെ ഭാ​ര്യ: സ​ന്ധ്യ എ​സ് നാ​യ​ർ, തൊ​ടു​പു​ഴ കോ​ലാ​നി മേ​ലോ​പ്പ​റ​ന്പി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​ഖി​ൽ, ഗോ​കു​ൽ.

Related posts

Leave a Comment