കോ​വി​ഡ് 19 സം​ശ​യം; കോട്ടയം മെഡിക്കൽ കോളജിൽ വൃ​ക്ക​രോ​ഗം മൂ​ലം മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: വൃ​ക്ക​രോ​ഗം മൂ​ലം ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി മ​രി​ച്ചു. മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് 19 സം​ശ​യ​ത്തെത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

കോ​ന്നി സ്വ​ദേ​ശി ര​ഘു (49) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 16നാ​ണ് ഇ​യാ​ൾ വൃ​ക്ക​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്.

ഡ​യാ​ലി​സി​ന് വി​ധേ​യ​മാ​യി കൊ​ണ്ടി​രി​ക്കു​യാ​യി​ര​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മ​രി​ച്ചു. മ​ര​ണ​ത്തെത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ണ്ടോ​യെ​ന്നു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൊ​ണ്ട​യി​ൽ നി​ന്ന് സ്ര​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഈ ​സാം​പി​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ൽ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

പോ​സ​റ്റീ​വ് ആ​ണെ​ങ്കി​ൽ കോ​വി​ഡ് 19 ന്‍റെ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് മാ​ത്ര​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment