കോ​വി​ഡ് ബാ​ധി​ത​രെ പ​രി​പാ​ലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


കൈ​ക​ളു​ടെ ശു​ചി​ത്വം
*രോ​ഗി​യു​മാ​യോ രോ​ഗി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യോ ഇ​ട​പെ​ടേ​ണ്ടി വ​ന്നാ​ൽ കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക.

* 40 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കു​ക​യോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​
സ​ർ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം.

* വെ​ള്ളം ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കി​യ ശേ​ഷം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചു ക​ള​യാ​വു​ന്ന പേ​പ്പ​ർ ട​വ​ലു​ക​ളോ വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ടു​ള്ള ട​വ​ലു​ക​ളോ ഉ​പ​യോ​ഗി​ച്ചു കൈ ​തു​ട​യ്ക്കു​ക​യും ന​ന​ഞ്ഞ ട​വ​ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്യു​ക.

* ഗ്ലൗ​സ് ധ​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ ​ക​ഴു​കു​ക.

* രോ​ഗി​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗ്ലൗ​സ് ധ​രി​ക്കു​ക.

* രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ ഗ്ലൗ​സ് ധ​രി​ച്ചു​കൊ​ണ്ട് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

* രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷ​വും ഗ്ലൗ​സ് അ​ഴി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക.

മാ​സ്ക്ക്
* രോ​ഗ​ബാ​ധി​ത​രോ​ടൊ​പ്പ​മു​ള്ള സ​മ​യ​ത്ത് എ​ൻ 95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോ ഉ​പ​യോ​ഗി​ക്കു​ക.

* മാ​സ്ക്കി​ന്‍റെ മു​ൻ​വ​ശം സ്പ​ർ​ശി​ക്ക​രു​ത്.

* മാ​സ്ക് ന​ന​യു​ക​യോ മ​ലി​ന​മാ​വു​ക​യോ ചെ​യ്താ​ൽ ഉ​ട​ന​ടി മാ​റ്റി പു​തി​യ​തു ധ​രി​ക്കു​ക.

* ഉ​പ​യോ​ഗി​ച്ച മാ​സ്ക് ക​ഷ​ണ​ങ്ങ​ളായി മു​റി​ച്ച് 72 മ​ണി​ക്കൂ​റെ​ങ്കി​ലും പേ​പ്പ​ർ ബാ​ഗി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം നി​ർ​മാ​ർ​ജ​നം
ചെ​യ്യു​ക.

* മാ​സ്ക് കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക

* മു​ഖം, മൂ​ക്ക്, വാ​യ എ​ന്നി​വ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ങ്ങ​നെ?
* ഉ​പ​യോ​ഗി​ച്ച വെ​ള്ള​ക്കു​പ്പി​ക​ൾ, ബാ​ക്കി വ​ന്ന ഭ​ക്ഷ​ണം മു​ത​ലാ​യ​വ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക.

* ഒ​രു ബാ​ഗി​ൽ ശേ​ഖ​രി​ച്ചു ന​ന്നാ​യി കെ​ട്ടി​യ​തി​നു ശേ​ഷംമാ​ലി​ന്യ​ങ്ങ​ൾ എടുക്കാ​ൻ വ​രു​ന്ന​വ​ർ​ക്കു ന​ല്കു​ക.

* രോ​ഗി ഉ​പ​യോ​ഗി​ച്ച മാ​സ്ക്, ഗ്ലൗ​സ്, ര​ക്ത​മോ മ​റ്റു ശ​രീ​ര​സ്ര​വ​ങ്ങ​ളോ പ​റ്റി​യ ടി​ഷ്യു എ​ന്നി​വ ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ളാ​യി കൈ​കാ​ര്യം ചെ​യ്യ​ണം. ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം ഒ​രു മ​ഞ്ഞ ക​വ​റി​ൽ ശേ​ഖ​രി​ച്ചു മാ​ലി​ന്യ​ങ്ങ​ൾ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്കു ന​ല്കു​ക. അ​ല്ലെ​ങ്കി​ൽ നാ​യ, എ​ലി എ​ന്നി​വ​യ്ക്കു പ്രാ​പ്യ​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്തു അ​തി​ലി​ട്ടു മൂ​ടുക.

കോവിഡിനെ പ്രതിരോധിക്കാൻ തുറന്നിടാം ജാലകങ്ങൾ
വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് കോവിഡിനെ പ്രതിരോധിക്കാം. എസി മുറികളും എസി വാഹനങ്ങളും പരമാവധി ഒഴിവാക്കാം. മുറിക്കുള്ളിലാണെങ്കിൽ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. യാത്ര ചെയ്യുന്പോഴും വാഹനങ്ങളുടെ ജനാലകൾ തുറന്നിട്ട് വായൂസഞ്ചാരം ഉറപ്പാക്കുക.

പോസ്റ്റ് കോവിഡ് അപാ‍യ സൂചനകൾ കരുതിയിരിക്കുകകോവിഡ് മുക്തനായ ശേഷവും നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?

1. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
2.ഒരു കാലിൽ മാത്രമുള്ള നീർക്കെട്ട്.
3. വിട്ടുമാറാത്ത ചുമ.
4. നെഞ്ചുവേദന
5. ബോധക്ഷയം
6. കിതപ്പ്
ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി പ്രവർത്തിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സന്ദർശിക്കുക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്,

കേരള ഹെൽത് സർവീസസ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ & ആ​രോ​ഗ്യ കേ​ര​ളം

 

Related posts

Leave a Comment