മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…

മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്.

ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment