പ്രതിദിന കോവിഡ് കേസിൽ ഒ​ന്നാ​മ​ത് , മ​ര​ണ​ത്തി​ൽ ര​ണ്ടാ​മ​ത്; പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്‍റെ താളം തെറ്റുന്നുവോ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​തി​ദി​ന മ​ര​ണം വീ​ണ്ടും ആ​യി​ര​ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് 1,005 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ൾ ഉ​ത്ത​രാ​ഖ​ണ്ഡും കേ​ര​ള​വു​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം 221 മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ 142 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്താ​കെ 48,786 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 61,588 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ 5,23,257 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 96.97 ശ​ത​മാ​ന​മാ​ണെ​ന്ന​ത് ആ​ശ്വാ​സ​ത്തി​നു വ​ക​ന​ൽ​കു​ന്നു​ണ്ട്.

കേ​ര​ള​ത്ത​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച 13,658 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ 9,771 പേ​ർ​ക്കാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ത​മി​ഴ്നാ​ട്ടി​ൽ 4,506 കേ​സു​ക​ളും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 3,797 കേ​സു​ക​ളും ‌ക​ർ​ണാ​ട​ക​യി​ൽ 3,382 കേ​സു​ക​ളും ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഈ ​അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ആ​കെ കേ​സു​ക​ളു​ടെ 71.98 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്തെ ആ​കെ കേ​സു​ക​ളു​ടെ 28 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ​നി​ന്നു​മാ​ണ്.

Related posts

Leave a Comment