ഗാ​ര്‍​ഹി​ക പീ​ഡ​നം; ആ​ദി​ത്യ​ന്‍ ജ​യ​ന് അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം നീ​ട്ടി

കൊ​ച്ചി: ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​രോ​പി​ച്ച് ന​ടി അ​മ്പി​ളി ദേ​വി ന​ല്‍​കി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യ​ന് നേ​ര​ത്തെ അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി.

കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ആ​ദി​ത്യ​ന്‍ ജ​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യു​ടെ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23ന് ​ആ​ദി​ത്യ​ന്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ന്നെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കു​ന്നെ​ന്നു​മാ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഈ ​കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ആ​ദി​ത്യ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് നാ​ലി​ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജൂ​ണ്‍ ഒ​മ്പ​തു​വ​രെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​ത്. പി​ന്നീ​ടി​ത് ജൂ​ണ്‍ 30 വ​രെ​യും ഇ​പ്പോ​ള്‍ ജൂ​ലൈ ര​ണ്ടു​വ​രെ​യും നീ​ട്ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment