എ​റ​ണാ​കു​ള​ത്ത് രോ​ഗ​മു​ക്തി 95 ശ​ത​മാ​ന​ത്തി​ൽ;  നാ​ലു ദി​വ​സ​ത്തി​നി​ടെ മ​ര​ണം നൂ​റ് ക​ട​ന്നു


കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​മു​ക്തി​രു​ടെ എ​ണ്ണം 95 ശ​ത​മാ​ന​ത്തി​ലെ​ത്തി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 3,38,364 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 3,21,460 പേ​രും രോ​ഗ​മു​ക്തി നേ​ടി.

രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ആ​ശ്വാ​സം ന​ല്‍​കു​ന്ന​താ​ണെ​ങ്കി​ലും മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ​മാ​ത്രം ജി​ല്ല​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത് 103 മ​ര​ണ​ങ്ങ​ളാ​ണ്.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി എ​റ​ണാ​കു​ള​ത്ത് മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്ന കാ​ഴ്ച​യാ​ണ്. 0.25 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യെ​ത്തി​യ മ​ര​ണ​സം​ഖ്യ നി​ല​വി​ല്‍ 0.34 ശ​ത​മാ​ന​ത്തി​ലെ​ത്തി.

ഇ​ന്ന​ലെ 1,793 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 1,801 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 2,173 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 2,402 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം ഇ​തോ​ടെ 39,055 ആ​യി കു​റ​ഞ്ഞു.

ഇ​ന്ന​ലെ ജി​ല്ല​യി​ല്‍​നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​യി 12,415 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ച​താ​യും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 14.4 ശ​ത​മാ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment