നാഗവല്ലിയുടെ രാമനാഥന്‍ ഇപ്പോള്‍ 101 മക്കളുടെ പിതാവ് ! നടന്‍ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ സിനിമയുടെ രചന മധുമുട്ടം ആയിരുന്നു നിര്‍വ്വഹിച്ചത്.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍,സൂപ്പര്‍താരം സുരേഷ്് ഗോപി, സൂപ്പര്‍നടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാര്‍, തിലകന്‍, കുതിരവട്ടം പപ്പു, വിനയാപ്രസാദ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു മണിച്ചിത്തത്താഴില്‍ അണിനിരന്നത്.

അതേ സമയം മണിച്ചിത്ത്രത്താഴില്‍ ഒരു നിര്‍ണായക വേഷത്തില്‍ മറ്റൊരു നടന്‍ കൂടി എത്തിയിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണ്.

അതിനാല്‍ തന്നെ ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ കഥയിലെ രാമനാഥന്‍ എന്ന നര്‍ത്തകനെ അവരിപ്പിച്ച നടനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല.

രാമനാഥനായി സിനിമയില്‍ എത്തിയത് കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു.

കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ച അദ്ദേഹം പറയുന്നതാ രാമനാഥനാണ് ഇന്നും തന്റെ മറക്കാനാകാത്ത കഥാപാത്രം എന്നാണ്.

മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്.

മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നുവന്നും ശ്രീധര്‍ പറയുന്നു.

അതേ സമയം ഇപ്പോള്‍ അദ്ദേഹം ബാഗ്ലൂരില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. നൂറോളം കുട്ടികള്‍ ആണ് ഖേച്ചര എന്ന നൃത്ത വിദ്യാലയത്തില്‍ പഠിക്കുന്നത്.

അതേ സമയം അദ്ദേഹത്തിന്റൈ റിതംബര എന്ന വീടിനും മണിച്ചിത്ത്രത്താഴിലെ തെക്കിനിക്കും സമാനതകള്‍ ഏറെയാണ്.

തന്റെ തന്റെ ഏക മകള്‍ അനിഘയേയും ചേര്‍ത്ത് തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുന്നത്.

മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാന്‍ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഞാന്‍ സിനിയില്‍ വലിയ തിരക്കുകളിലേക്ക് പോയ്‌കൊണ്ടിരുന്നപ്പോള്‍ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാന്‍ അതില്‍ അലിഞ്ഞു തീരുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മണിച്ചിത്രത്താഴ് ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലില്‍ മണിച്ചിത്രത്താഴ് ഉണ്ടാകും. അന്ന് ഫോണ്‍ വിളികള്‍ ഉറപ്പാണ്.

ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളില്‍ പരിപാടികള്‍ക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേര് രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട് അതൊരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു.

രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസില്‍ സാര്‍ പറഞ്ഞപ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിച്ചത് ശോഭനയാണ്. വളരെ സങ്കീര്‍ണമായ അവതരണ രീതിയാണ് മണിച്ചിത്രത്താഴിന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്.

ഞാനും ശോഭനയും പ്രൊഫഷനല്‍ നര്‍ത്തകരായതിനാല്‍ നൃത്തസംവിധായകന്‍ തന്നെയാണ് ഒരു മുറൈ വന്ത് എന്ന ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

ശോഭനയാണ് സ്റ്റെപ്പുകള്‍ ഏറെയും നിര്‍ദേശിച്ചത്. നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസില്‍ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദര്‍ശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്.

നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിര്‍ദേശം അവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായതെന്നും ശ്രീധര്‍ പറയുന്നു.

കേരളവുമായി വളരെ അടുത്ത ബന്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളില്‍ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു.

ആ സമയം മുതല്‍ ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു. വിവാഹം ആലോചനകള്‍ നടക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് അനുവിന്റെ മുഖമാണ്.

ശേഷം വീട്ടുകാരുടെ സമ്മതോടെ വിവാഹം. ഒരു മകള്‍, ബികോം റാങ്ക് ഹോള്‍ഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം ഞങ്ങളോടൊപ്പം വേദികളില്‍ സജീവമാണ് മകളും എന്നു പറയുകയാണ് മലയാളികളുടെ പ്രിയങ്കരനായ രാമനാഥന്‍.

Related posts

Leave a Comment