മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം; ലോ​ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

 

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ജ​ന​ങ്ങ​ൾ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​ണോ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കാ​ണോ ശ്ര​ദ്ധി​ക്കേ​ണ്ട്- താ​ക്ക​റെ ചോ​ദി​ച്ചു.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ന​മ്മു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മ​തി​യാ​കാ​തെ വ​രും. ഇ​ക്കാ​ര്യം ഞാ​ന്‍ നേ​ര​ത്തേ നി​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഞാ​ന്‍ ലോ​ക്ഡൗ​ണി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ്.

ആ​ളു​ക​ളോ​ട് സം​സാ​രി​ച്ച് ര​ണ്ടു​ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് മു​ന്നി​ല്‍ മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളി​ല്ല.-​താ​ക്ക​റെ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. വെ​ള്ളി​യാ​ഴ്ച മാ​ത്രം 47,827 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment