മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഇ​ട​യി​ലെ പാ​ല​മാ​ണ് അ​ദാ​നി; ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കാ​ൻ അ​ദാ​നി​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ അ​വ​സ​രം ഒ​രു​ക്കിയെന്ന ഗുരുതര ആരോപണവുമായി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ൻ അ​ദാ​നി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​ദാ​നി​യി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വൈ​ദ്യു​തി മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യാ​ണ് ക​രാ​ർ കൊ​ണ്ടു​വ​ന്ന​ത്. സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും മേ​ൽ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

അ​ദാ​നി​യെ പ​ര​സ്യ​മാ​യി എ​തി​ർ​ക്കു​ക​യും ര​ഹ​സ്യ​മാ​യി സ​ഹാ​യി​ക്കു​ക​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി. മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഇ​ട​യി​ലെ പാ​ല​മാ​ണ് അ​ദാ​നി.

ജ​ന​ങ്ങ​ളു​ടെ പോ​ക്ക​റ്റ​ടി​ക്കാ​ൻ അ​ദാ​നി​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ അ​വ​സ​രം ഒ​രു​ക്കി. ഇ​തി​ലൂ​ടെ 1000 കോ​ടി​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് അ​ദാ​നി​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment