കോട്ടയം ജില്ലയിൽ 16 പേർ കോവിഡ്; സ്രവ സാമ്പിൾ ശേഖരണം ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി എ​ട്ടു വ​രെ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​റു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ഒ​രാ​ൾ രോ​ഗ​മു​ക്ത​നാ​യി. ഇ​തോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 16 ആ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​ണ് രോ​ഗ​മു​ക്ത​നാ​യ​ത്. ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രി​ക​രി​ച്ച നാ​ലു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഒ​രാ​ൾ ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന​താ​ണ്. ഒ​രാ​ൾ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലു​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​യി​പ്പാ​ട് നാ​ലു കോ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം 11ന് ​ദു​ബാ​യ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യതാണ് ബ​ന്ധു​ക്ക​ളാ​യ ദ​ന്പ​തി​ക​ൾ. ഭ​ർ​ത്താ​വി​ന് 79 വ​യ​സും ഭാ​ര്യ​യ്ക്ക് 71 വ​യ​സു​മു​ണ്ട്.

ഇ​വ​രും നാ​ലു​കോ​ടി​യി​ലെ വീ​ട്ടി​ൽ ക്വാ​റ​ന്‍റയിനി​ലാ​യി​രു​ന്നു. 17ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ കു​മ​ര​കം സൗ​ത്ത് സ്വ​ദേ​ശി​നി(60), ഗാ​ന്ധി​ന​ഗ​റി​ലെ ക്വാറ​ന്‍റയിൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 16ന് ​ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​നി​യാ​യ വ​നി​താ ദ​ന്ത​ഡോ​ക്ട​ർ(28)- ഗ​ർ​ഭി​ണി​യാ​യ ഇ​വ​ർ ഹോം ​ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​യ ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(24), പാ​ല​ക്കാ​ട്ട് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 18ന് ​ബാം​ഗ്ലൂ​രി​ൽ​നി​ന്ന് എ​ത്തു​ക​യും 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത മീ​ന​ടം സ്വ​ദേ​ശി​നി​യു​ടെ പി​താ​വും രോഗബാധിതരുടെ പട്ടികയിലുണ്ട്. നി​ല​വി​ൽ ജി​ല്ല​ക്കാ​രാ​യ 16 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​റ​ശാ​ല സ്വ​ദേ​ശി​യും കോ​വി​ഡ് പ​രി​ച​ര​ണ​ത്തി​ലി​രി​ക്കെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നെ​ത്തി​ച്ച ര​ണ്ടു പേ​രും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ണ്ട്.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 103 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ ല​ഭി​ച്ച ഏ​ഴു പേ​രു​ടെ പ​രി​ശോ​ധ​നാഫ​ലം മാ​ത്ര​മാ​ണ്. അ​തി​ൽ ആ​റു പേ​ർ​ക്കും രോ​ഗം സ്ഥിരീക​രി​ച്ചു. ഇ​ന്ന​ലെ 430 പേ​ർ​ക്കാ​ണ് ഹോം ​ക്വാറന്‍റയിൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ൽ 394 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും 32 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​രു​മാ​ണ്.

രോ​ഗം സ്ഥിരീക​രി​ച്ച​വ​രിൽ ബാ​ക്കി​യു​ള്ള നാ​ലു പേ​ർ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാക്റ്റു​ക​ളാ​ണ്. ഇ​ന്ന​ലെ 91 പേ​രെ ഹോം ​ക്വാ​റന്‍റയിനിൽ നി​ന്ന് ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ൽ ആ​കെ 5416 പേ​രാ​ണ് ഹോം ​ക്വാ​റ​ന്‍റയിനിൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​ന്ന്, 21 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ടർ ശി​പാ​ർ​ശ ചെ​യ്തു.

മീനടം പഞ്ചായത്തിലെ സേവനങ്ങൾ നിർത്തിവച്ചു
മീ​ന​ടം: പ​ഞ്ചാ​യ​ത്ത് ഹോ​ട്സ് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ത​ല്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജ​ന​കീ​യ അ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ൾ സീ​ക​രി​ക്കു​ന്ന തീയ​തി പി​ന്നി​ട് അ​റി​യി​ക്കും.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്്ക്ക​ണം. 65വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, 10 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ, ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ എ​ന്നി​വ​ർ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. മാ​ളി​ക​പ്പ​ടി ജം​ഗ്ഷ​നും പൊ​ങ്ങാം​പാ​റ ജം​ഗ്്ഷ​നു​മി​ട​യി​ൽ ബ​സ് സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വൃ​ദ്ധദ​ന്പ​തി​ക​ൾ​ക്കൊ​പ്പം ആ​റ​രമാ​സ​ം പ്രായമുള്ള പെൺകുഞ്ഞും
ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്കൊ​പ്പം ആ​റ​ര മാ​സ​ം പ്രായമുള്ള പെൺകുഞ്ഞും. ച​ങ്ങ​നാ​ശേ​രി നാ​ലു കോ​ടി സ്വ​ദേ​ശി​ക​ളാ​യ 78, 71 വ​യ​സ് പ്രാ​യ​മു​ള്ള ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​ടെ കു​ട്ടി​യാ​ണ് ആ​റ​ര മാ​സ​ക്കാ​രി.

കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കു​ട്ടി ഇ​വ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​രോടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 11നാ​ണ് ദ​ന്പ​തി​ക​ൾ ദു​ബാ​യ് – കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ദു​ബാ​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന മ​ക​ളു​ടെ പ്ര​സ​വ ചി​കി​ത്സ​യ്ക്ക് പോ​യ​താ​യി​രു​ന്നു.

മ​ക​ളു​ടെ പ്ര​സ​വ​ശേ​ഷം ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ, കു​ട്ടി​യു​മാ​യി വൃ​ദ്ധ​ദ​ന്പ​തി​മാ​ർ നാ​ട്ടി​ലേക്ക് പോ​രു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ദു​ബാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​ലു കോ​ടി സ്വ​ദേ​ശി​യാ​യ മുപ്പതുകാ​ര​നും നാ​ട്ടി​ലേ​ക്ക് പോ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഹോം ​ക്വാ​റന്‍റയിൻ ഇ​ന്ന​ലെ പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സ്രവ സാന്പിൾ ശേഖരണം ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി എ​ട്ടു വ​രെ
കോ​ട്ട​യം: ജി​ല്ല​യി​ലെ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സാ​ന്പി​ൾ ശേ​ഖ​ര​ണ​ത്തി​ന് ഇ​നി മു​ത​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം എ​ട്ടു വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​തു​വ​രെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് വൈ​കു​ന്നേ​രം വ​രെ സാ​ന്പി​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ലാ, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം, പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ സാ​ന്പി​ൾ ശേ​ഖ​ര​ണം അ​വി​ടെ​ത്ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​ത്. സ്രവ​ശേ​ഖ​ര​ണ​ത്തി​നാ​യി ഒ​രു മൊ​ബൈ​ൽ യൂ​ണി​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment