രണ്ട് ദി​വ​സ​വും മാ​റ്റ​മി​ല്ലാ​തെ നിന്ന സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഗ്രാ​മി​ന് 75 രൂ​പ​യു​ടെ​യും പ​വ​ന് 600 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല പ​വ​ന് 34,200 രൂ​പ​യാ​യും ഗ്രാ​മി​ന് 4,275 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​വും മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ 18ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

Related posts

Leave a Comment