രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ വ​യോ​ധി​ക​ന്‍റെ മൂ​ത്ര​സ​ഞ്ചി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് ആ​യി​ര​ത്തിലേ​റെ ക​ല്ലു​ക​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ത്ര​ത​ട​സ​ത്ത തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ മൂ​ത്ര​സ​ഞ്ചി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് ആ​യി​ര​ത്ത​ിലേ​റെ ക​ല്ലു​ക​ൾ.

വ​ള്ളി​വ​ട്ടം സ്വ​ദേ​ശി​യാ​യ 79 കാ​ര​നി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട എ​ൻ​ഡോ​സ്കോ​പ്പി​ക് സ​ർ​ജ​റി​യി​ലൂ​ടെ ഇ​ത്ര​യും ക​ല്ലു​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്.

സ്കാ​നിം​ഗി​ൽ ക​ല്ലു​ക​ൾ അ​ത്ര ദൃ​ശ്യ​മാ​യി​രു​ന്നി​ല്ലെ​ന്നും ക​ല്ലു​ക​ൾ ബ്ലോ​ക്കാ​യി മൂ​ത്ര​സ​ഞ്ചി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ശ​സ്ത്ര​ക്രി​യ​ക്കു നേ​തൃ​ത്വം ന​ല്കി​യ ചീ​ഫ് യൂ​റോ​ള​ജി​സ്റ്റ് ഡോ. ​എം.​ആ​ർ. ജി​ത്തു​നാ​ഥ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ പ​ത്തോ​ളം ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കാ​റു​ള്ള​തെ​ന്നും ഇ​ത്ര​യ​ധി​കം ക​ല്ലു​ക​ൾ ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

അ​ന​സ്ത​റ്റി​സ്റ്റ് ഡോ. ​അ​ഞ്ജു കെ. ​ബാ​ബു, ന​ഴ്സു​മാ​രാ​യ സോ​ണി​യ, ജെ​സി എ​ന്നി​വ​രാ​ണു ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ രോ​ഗി ചേ​ർ​ന്നി​രു​ന്ന​തി​നാ​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രു​ന്ന ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രു​ന്നു​.

രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി വി​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment