കോ​വി​ഡ് 19; പു​തി​യ അ​സു​ഖ​ബാ​ധി​ത​യും സു​ഖ​പ്പെ​ടു​ന്നു; തൃശൂരിൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് ആ​യ പു​തി​യ അ​സു​ഖ​ബാ​ധി​ത​യും സു​ഖ​പ്പെ​ട്ടു വ​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ മ​ക​ളെയാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​പെ​ണ്‍​കു​ട്ടി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ്ര​വ​പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന മ​റ്റെ​ല്ലാ​വ​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ലാ​തെ ആ​ശ്വാ​സ​ത്തി​ന്‍റെ അ​ഞ്ചാം നാ​ളി​ല്‍നി​ന്ന് ആ​റാം നാ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെയാണ് തൃ​ശൂ​രി​ല്‍ വീ​ണ്ടും ഒ​രു കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​സു​ഖം മാ​റി മൂ​ന്നു​പേ​ര്‍ ഡി​സ്ചാ​ര്‍​ജാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ടെ​യാ​ണ് ഒ​രു കേ​സ് പോ​സി​റ്റീ​വാ​യ​ത്.

വീ​ടു​ക​ളി​ല്‍ 15,680 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 36 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 15,716 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. ഇ​ന്ന​ലെ 925 പേ​രെ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

കി​ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന 255 പേ​ര്‍ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി പ​ട്ടി​ക​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് 244 പേ​രെ​യാ​ണ്. രണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂന്നു പേ​രെ വി​ടു​ത​ല്‍ ചെ​യ്തു.

ഇ​ന്ന​ലെ 17 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു വ​രെ 861 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ല്‍ 846 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. 15 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 209 ഫോ​ണ്‍​കോ​ളു​ക​ള്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ ല​ഭി​ച്ചു. ഇ​ന്ന​ലെ 184 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. ഇ​ന്നെ 3,425 വീ​ടു​ക​ള്‍ ദ്രു​ത​ക​ര്‍​മ​സേ​ന സ​ന്ദ​ര്‍​ശി​ച്ചു.

ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യു​മ​ട​ക്കം ശ​ക്ത​ന്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 2,488 പേ​രെ​യും മ​ത്സ്യ​ച​ന്ത​യി​ല്‍ 825 പേ​രെ​യും ശ​ക്ത​ന്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ 47 പേ​രെ​യും സ്‌​ക്രീ​ന്‍ ചെ​യ്തു.

കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നുപേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ക​ണി​മം​ഗ​ലം സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍, ഭാ​ര്യ ല​ക്ഷ്മി, പാ​വ​റ​ട്ടി സ്വ​ദേ​ശി​നി ഹ​സീ​ന എ​ന്നി​വ​രെ​യാ​ണ് ഡി​സ്ചാ​ര്‍​ജ് ചെയ്ത​ത്.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് നെ​ഗ​റ്റീ​വ് ഫ​ലം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ശിപാ​ര്‍​ശ പ്ര​കാ​ര​മാ​ണ് ഡി​സ്ചാ​ര്‍​ജ് ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി വി​ടു​ന്ന​തി​ന് മു​ന്‍​പ് ചീ​ഫ് വി​പ്പ് കെ.​രാ​ജ​നു​മാ​യും കള​ക്ട​ര്‍ എ​സ്.​ഷാ​ന​വാ​സു​മാ​യും മൂ​വ​രും സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ചി​കി​ത്സ​യി​ല്‍ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ര​ണ്ടാ​ഴ്ച മു​ന്‍​പാ​യി​രു​ന്നു ഇവരെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹ​രി​കൃ​ഷ്ണ​നും ഭാ​ര്യ​യും ഫ്രാ​ന്‍​സി​ല്‍ നി​ന്നും ഹ​സീ​ന യുഎഇ​യി​ല്‍ നി​ന്നു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചെ​ത്തി​യ​ത്. ആ​ശു​പ​ത്രി വി​ട്ടാ​ലും ഇ​വ​ര്‍ തു​ട​ര്‍​ന്ന് പ​തി​നാ​ല് ദി​വ​സം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം.

Related posts

Leave a Comment