ഇ​ന്ത്യ‍യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ പ​തി​നാ​യി​ര​ത്തി​ലേ​ക്ക്! മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൊ​റോ​ണ; 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 35 മരണം; ലോ​ക​ത്താ​കെ മ​ര​ണം 114,980

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,152 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 35 പേ​ർ മ​രി​ച്ച​താ​യും 796 പേ​ർ​ക്ക് വൈ​റ​സ് സ്ഥീ​രീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 308 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത്. അ​തേ​സ​മ​യം വ​ലി​യ ഭീ​തി​ക്കി​ട​യി​ലും ആ​ശ്വാ​സം പ​ക​ർ​ന്ന് 857 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,985 ആ​യി വ​ർ​ധി​ച്ചു, 149 പേ​ർ മ​രി​ച്ചു. 217 പേ​ർ​ക്ക് രോ​ഗം​ഭേ​ദ​മാ​യി.

ഡ​ൽ​ഹി​യി​ൽ രോ​ഗ ബാ​ധി​ത​ർ 1,154 ആ​യി. 24 പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം പി​ന്നി​ട്ടു. 1075 രോ​ഗി​ക​ളി​ൽ 11 പേ​ർ മ​രി​ച്ചു. 50 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​വി​ട്ടു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 804 ആ​യി. മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 532, 516, 504 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. കേ​ര​ള​ത്തി​ല്‍ 375 പേ​ര്‍​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൊ​റോ​ണ

മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പൂ​ന, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പൂ​ന​യി​ലെ റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ന​ഴ്സു​മാ​ർ​ക്കും ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ലെ ഒ​രു മ​ല​യാ​ളി ന​ഴ്സി​നു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സു​മാ​രു​മാ​യി നേ​രി​ട്ട് ബ​ന്ധം​പു​ല​ർ​ത്തി​യ 36 ന​ഴ്സു​മാ​രെ ക്വാ​റ​ന്‍​റൈ​ൻ ചെ​യ്തു.

ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ ഇ​തു​വ​രെ അ​ഞ്ച് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ ആ​കെ 37 ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ലോ​ക​ത്താ​കെ മ​ര​ണം 1,14,270

ലോ​ക​ത്താ​കെ കോ​വി​ഡ്19 ബാ​ധി​ച്ചു​ള്ള മ​ര​ണം 1.14 ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 5,274 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,14,270 ആ​യി ഉ​യ​ർ​ന്നു. 4,27,801 പേ​ർ സു​ഖം പ്രാ​പി​ച്ചു. 210 രാ​ജ്യ​ങ്ങ​ളി​ലാ​യി 18,53,604 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 69,540 പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തി​ൽ 25,568 കേ​സു​ക​ളും അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും അ​മേ​രി​ക്ക​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ൽ ഇ​തി​നോ​ട​കം 22,115 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 5,60,433 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം 1,414 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത്. 9,385 പേ​രാ​ണ് ന്യൂ​യോ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ലും മ​ര​ണ​സം​ഖ്യ ഇ​രു​പ​തി​നാ​യി​ര​തോ​ട് അ​ടു​ക്കു​ക​യാ​ണ്. 19,899 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ലും മ​ര​ണ​സം​ഖ്യ 10,000 ക​ട​ന്നു. ഇ​ന്ന​ലെ ബ്രി​ട്ട​ണി​ൽ 737 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 10,612 ആ​യി ഉ​യ​ർ​ന്നു. സ്പെ​യി​ൻ (17,209), ഫ്രാ​ൻ​സ് (14,393) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

Related posts

Leave a Comment