കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത പ​ണം ഈ​ടാ​ക്കുന്നുണ്ടോ? പ​രാ​തി ന​ല്‍​കാ​ന്‍ സൗ​ജ​ന്യ നി​യ​മ സ​ഹാ​യം; പ​​​രാ​​​തി​​​ക​​​ള്‍ അറിയിക്കേണ്ടത് ഇങ്ങനെ…

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​യ്​​​ക്ക് അ​​​മി​​​ത പ​​​ണം ഈ​​​ടാ​​​ക്കു​​​ന്ന​​​തിനെ തി​​​രേ പ​​​രാ​​​തി ന​​​ല്‍​കാ​​​ന്‍ സൗ​​​ജ​​​ന്യ നി​​​യ​​​മ സ​​​ഹാ​​​യ​​​വു​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ ജ​​​സ്റ്റീ​​​സ് ബ്രി​​​ഗേ​​​ഡ്.

ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​രാ​​​തി​​​ക​​​ള്‍ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കാ​​​ണ് ന​​​ല്‍​കേ​​​ണ്ട​​​ത്.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ മൂ​​​ന്നം​​​ഗ അ​​​പ്പീ​​​ല്‍ ക​​​മ്മി​​​റ്റി​​​യെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ങ്ങ​​​നെ പ​​​രാ​​​തി ന​​​ല്‍​കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് ബ്രി​​​ഗേ​​​ഡ് സൗ​​​ജ​​​ന്യ നി​​​യ​​​മ സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​ത്.

പ​​​രാ​​​തി​​​ക​​​ള്‍ justicebrigade18 @gmail. com എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വ​​​ഴി​​​യോ 9188201888 എ​​​ന്ന വാ​​​ട്ട്‌​​​സാ​​​പ്പ് ന​​​മ്പ​​​ര്‍ മു​​​ഖേ​​​ന​​​യോ അ​​​റി​​​യി​​​ക്കാം.

Related posts

Leave a Comment