കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യ​വ​ർ ഫലം ലഭിക്കുന്നതിന് മുമ്പ്‌ പുറത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹം! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു

കാ​സ​ർ​ഗോ​ഡ്:​ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യ​വ​ർ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്കാ​തെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സ് 2019 നി​യ​മ​പ്ര​കാ​രം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

സ​മ്പ​ർ​ക്കം​മൂ​ല​മോ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മോ ടെ​സ്റ്റ് ചെ​യ്ത​വ​ർ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്കേ​ണ്ട​താ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ 10 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യും/​ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത് 10 ദി​വ​സ​ത്തി​ന് ശേ​ഷം ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്ത​ണം.

ടെ​സ്റ്റ് ചെ​യ്തു ഫ​ലം നെ​ഗ​റ്റീ​വ് ആ​യാ​ലും വീ​ണ്ടും ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ പാ​ടു​ള്ളൂ.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​യു​ർ​വേ​ദ​വും

ജി​ല്ല​യി​ൽ ആ​യു​ഷ് വ​കു​പ്പ് (ആ​യു​ർ​വേ​ദം) മു​ഖാ​ന്ത​രം ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

കോ​വി​ഡ് പ്ര​തി​രോ​ധം, ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സ, പു​ന​ര​ധി​വാ​സം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​ലും ന​ട​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സു​സ​ജ്ജ​മാ​ണെ​ന്ന് ഭാ​ര​തീ​യ​ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ്റ്റെ​ല്ല ഡേ​വി​ഡ് അ​റി​യി​ച്ചു.

പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ:

60 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്വാ​സ്ഥ്യം പ​ദ്ധ​തി, 60 വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സു​ഖാ​യു​ഷ്യം, ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ​ത്തി​നാ​യി അ​മൃ​തം, കാ​റ്റ​ഗ​റി എ ​കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഭേ​ഷ​ജം, കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ പു​ന​ർ​ജ​നി പ​ദ്ധ​തി എ​ന്നി​വ​യാ​ണ് ആ​യു​ർ ര​ക്ഷാ​ക്ലി​നി​ക്കു​ക​ൾ വ​ഴി ന​ട​ത്തു​ന്ന​ത് ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി എ ​യി​ൽ​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് (ഗു​രു​ത​ര​മ​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്) ഭേ​ഷ​ജം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ൽ​കു​ന്നു. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 04672 283277, 9495546171 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ വ​കു​പ്പ് ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.

ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​ട​മ, താ​മ​സി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ എ​ന്നി​വ​ർ​ക്കോ ന​ൽ​കാ​വു​ന്ന​താ​ണ്.

പേ​ര്, വ​യ​സ്, സ്വ​ദേ​ശ ജി​ല്ല, സം​സ്ഥാ​നം, ആ​ധാ​ർ ന​മ്പ​ർ, താ​മ​സി​ക്കു​ന്ന/​ജോ​ലി ചെ​യ്യു​ന്ന സ്ഥ​ലം, മൊ​ബൈ​ൽ ന​മ്പ​ർ (വാ​ട്ട്‌​സാ​പ്പ്), വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടു​ണ്ടോ, കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ൾ ആ​ണ് ന​ൽ​കേ​ണ്ട​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​വ​ർ​ക്ക് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​സ​ന്ദേ​ശ​ങ്ങ​ൾ, പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന വേ​ള​യി​ൽ കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ മൊ​ബൈ​ൽ ന​മ്പ​ർ വ​ഴി ന​ൽ​കും.

കാ​ഞ്ഞ​ങ്ങാ​ട്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ 9946261737 എ​ന്ന ന​മ്പ​റി​ൽ വാ​ട്ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​മാ​യോ, [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ, കാ​സ​ർ​കോ​ട്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ വി​വ​ര​ങ്ങ​ൾ 9495744002 ന​മ്പ​റി​ലോ, [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ന​ൽ​കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ്-0499 4256950, കാ​ഞ്ഞ​ങ്ങാ​ട് അ​സി. ലേ​ബ​ർ ഓ​ഫീ​സ്-0467 2204602, കാ​സ​ർ​കോ​ട് അ​സി. ലേ​ബ​ർ ഓ​ഫീ​സ്-0499 4257850 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് തൊ​ഴി​ലു​ട​മ​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ക​ൾ തു​ട​ങ്ങി​യ​വ​ർ പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എം. ​കേ​ശ​വ​ൻ അ​റി​യി​ച്ചു.

ബ്ലോ​ക്ക്ത​ല കോ​വി​ഡ് ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ജി​ല്ല​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ ആ​രോ​ഗ്യ ബ്ലോ​ക്ക് ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.

ബ്ലോ​ക്ക്ത​ല ക​ൺ​ട്രോ​ൾ സെ​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്ന​തി​നാ​യി നോ​ഡ​ൽ ഓ​ഫീ​സ​ർ, അ​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ൺ​ടാ​ക്ട് ട്രെ​യ്സിം​ഗ്, ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ, കോ​ൾ സെ​ന്‍റ​ർ മാ​നേ​ജ്‌​മെ​ന്‍റ്, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, സി​എ​ഫ്എ​ൽ​ടി​സി​ക​ൾ, ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള രോ​ഗി​ക​ളു​ടെ റ​ഫ​റ​ൽ സേ​വ​ന​ങ്ങ​ൾ, രോ​ഗി​ക​ൾ​ക്കു​ള്ള മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ​യാ​ണ് ബ്ലോ​ക്ക് ക​ൺ​ട്രോ​ൾ സെ​ല്ലി​ൽ നി​ന്ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ.

മേ​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ത​തു ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് ക​ൺ​ട്രോ​ൾ സെ​ല്ലി​ലെ ഔ​ദ്യോ​ഗി​ക ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment