ത​ന്‍റെ പേ​രി​ല്‍ ദു​ബാ​യി​ൽ വ്യാ​ജ പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​താ​യി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പെ​രി​യ: ത​ന്‍റെ​യും പാ​ര്‍​ട്ടി​യു​ടെ​യും പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്താ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ള്‍ എ​ന്ന പേ​രി​ല്‍ ചി​ല​ര്‍ ദു​ബാ​യി​ല്‍ എ​ത്തി​യ​താ​യി അ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ത്ത​രം ആ​ളു​ക​ളു​ടെ കെ​ണി​യി​ല്‍​പ്പെ​ടാ​തി​രി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​മു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ഉ​ദു​മ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ.

ഉ​ദു​മ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന് ജ​യ​സാ​ധ്യ​ത​യു​ള്ള​താ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം​എ​ല്‍​എ എ​ന്ന നി​ല​യി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി വാ​ഗ്ദാ​നം ചെ​യ്ത് ചി​ല​ര്‍ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​തേ​സ​മ​യ​ത്തു​ത​ന്നെ ദു​ബാ​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലി​ന് എ​തി​രാ​യ ഒ​ളി​യ​മ്പാ​യും ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

നേ​ര​ത്തേ ഉ​ദു​മ സീ​റ്റി​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഹ​ക്കീം കു​ന്നി​ല്‍ ബാ​ല​കൃ​ഷ്ണ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ബാ​ല​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും അ​ണി​യ​റ​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

ഉ​ദു​മ​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന് ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്ന ത​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ​പി​സി​സി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് ഹ​ക്കീം കു​ന്നി​ല്‍ ത​ന്നെ ഇ​ത് നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment