അതീവ ജാഗ്രത! വ്യാ​പ​നം അ​തി​വേ​ഗം ബ​ഹു​ദൂ​രം; മൂ​ന്നു ദി​ന​ത്തി​ൽ എ​ട്ടി​ൽ​നി​ന്ന് ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ൻ​പ​ത് ല​ക്ഷം ക​ട​ന്നു. 9,06,752 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ എ​ട്ടു ല​ക്ഷം ക​വി​ഞ്ഞ​ത്. വെ​റും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 28,498 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 553 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 23,727 ആ​യി. 3,11,565 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 5,71,460 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 6,497 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 193 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,924 ആ​യി. മ​ര​ണ​സം​ഖ്യ 10,482 ആ​യി ഉ​യ​ർ​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ​യും സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. 1,42,798 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 4,328 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 66 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ മ​ര​ണ​സം​ഖ്യ 2,032 ആ​യി ഉ​യ​ർ​ന്നു.

Related posts

Leave a Comment