മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി അ​ർ​ബു​ദ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു; കോ​വി​ഡ് ഫ​ലം പോ​സി​റ്റീ​വ്; ന​സീ​റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ

ആ​ല​പ്പു​ഴ: അ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ്. ചു​ന​ക്ക​ര സ്വ​ദേ​ശി ന​സീ​റി​ന്‍റെ(47) പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. ജൂ​ലൈ ആ​ദ്യ​മാ​ണ് ഇ​യാ​ൾ സൗ​ദി​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ർ​ബു​ദ രോ​ഗി​യാ​യ ന​സീ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ന​സീ​റി​നെ പി​ന്നീ​ട് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെയാണ് ന​സീ​ർ മ​രി​ച്ചത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി ല​ഭി​ച്ച​ത്. ന​സീ​റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Related posts

Leave a Comment