93 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളും ആ​ശു​പ​ത്രി​ക​ളി​ലും ഐ​സി​യു​വു​ക​ളി​ലും പ്ര​വേ​ശി​ച്ചി​ട്ടി​ല്ല!​ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ

കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ഏ​ഴ് ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്ന​തെ​ന്ന് ആ​രോ​ഗ്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​രി​ൽ 93 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളും ആ​ശു​പ​ത്രി​ക​ളി​ലും ഐ​സി​യു​വു​ക​ളി​ലും പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 100 ശ​ത​മാ​നം പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും പൂ​ർ​ണ​മാ​യ വാ​ക്സി​നേ​ഷ​നു​ശേ​ഷ​വും ഗു​രു​ത​ര​മാ​യ രോ​ഗ​പ്ര​ക​ട​ന​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്നു​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​രി​ൽ 97.38 ശ​ത​മാ​നം പേ​രും അ​ണു​ബാ​ധ​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്ക​പ്പെ​ട്ട​താ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​വ​രു​ടെ നി​ര​ക്ക് ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും പ​ഠ​ന​ഫ​ല​ങ്ങ​ൾ കാ​ണി​ക്കു​ന്നു​വെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ബ്രേ​ക്ക് ത്രൂ ​അ​ണു​ബാ​ധ ചെ​റി​യ ശ​ത​മാ​ന​ത്തി​ൽ മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഇ​വ പ്രാ​ഥ​മി​ക​മാ​യ ക​ഠി​ന​മാ​യ രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​ത്ത ചെ​റി​യ അ​ണു​ബാ​ധ​ക​ളാ​ണെ​ന്നും പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment